കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ കച്ചാ ബദാം പാട്ടിലൂടെ വൈറലായ ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. ഇന്നലെ ഉണ്ടായ അപകടത്തില്‍ നെഞ്ചിനു പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തിടെ വാങ്ങിയ കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് സംഭവം. ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്. ബദാം വില്പന പ്രധാനവരുമാന മാര്‍ഗമായ ഭൂപന്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടിയിരുന്നത്. എന്നാല്‍ കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാള്‍ പാട്ട് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടതോടെയാണ് വൈറലാകുന്നത്. തുടര്‍ന്ന് ഇത് തന്റെ വരികളാണെന്ന് അവകാശപ്പെട്ട് ഭൂപന്‍ രംഗത്തെത്തിയിരുന്നു. പിന്നീടങ്ങോട്ട് ഭൂപന്‍ വിചാരിക്കാത്തത്ര തരത്തില്‍ കചാ ബദാം’ എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. താന്‍ ബദാം വില്‍പ്പന നിര്‍ത്തുകയാണെന്നും ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നുമാണ് ഭൂപന്‍ വ്യക്തമാക്കിയത്. ‘കചാ ബദാം’ പാട്ട് വൈറല്‍ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്ബനി, പാട്ടിന്റെ റോയല്‍റ്റിയായി ഒരു ലക്ഷം രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- ബെംഗളൂരു: മാർച്ച് മൂന്നിന് താഴെ പറയുന്ന സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും
- കാനഡയിലേയ്ക്ക് പോകണം, ഒരു കോടി രൂപ ആവശ്യപ്പെട്ട് കാമുകി; പണം നൽകാനായില്ല, പ്രണയ ബന്ധം അവസാനിപ്പിച്ച് യുവതി പോയി! മനംനൊന്ത് യുവാവ് ജീവനൊടുക്കി