മലപ്പുറം: കെ.എസ്.ആര്.ടി.സി വിജയകരമായി നടപ്പാക്കിയ മൂന്നാര്‍ ഉല്ലാസയാത്ര സര്‍വിസില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍. രണ്ട് രാത്രിയും രണ്ട് പകലും മൂന്നാറില്‍ കാഴ്ചകള്‍ കണ്ട് ചെലവഴിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 1600 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിലെ സര്‍വിസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു പകലും രാത്രിയുമാണ് മൂന്നാറില്‍ കിട്ടുക. ഇതിന് സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ 1000, എ.സി 1500 എന്നിങ്ങനെയാണ് നിരക്ക്. വെള്ളിയാഴ്ചകളില്‍ രാത്രി എട്ടിന് പുതിയ സര്‍വിസ് അയക്കാന്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. രാത്രി വൈകി മൂന്നാറില്‍ എത്തും. അടുത്ത രണ്ട് പകലുകളും ഇടക്കുള്ള രാത്രിയും അവിടെ ചെലവഴിക്കും. പ്രത്യേകം ഒരുക്കിയ ബസിലാണ് ഉറക്കം. രണ്ടാമത്തെ പകലും കഴിഞ്ഞ് രാത്രി ഏഴിന് ക്യാമ്ബ് ഫയറിനുശേഷം എട്ടിന് തിരിക്കും. പുലര്‍ച്ച മലപ്പുറത്തെത്തും. കെ.എസ്.ആര്.ടി.സി പുതുതായി അവതരിപ്പിക്കുന്ന ബി.എസ് 6 സൂപ്പര്‍ ഫാസ്റ്റ് ബസിലായിരിക്കും യാത്ര. എന്‍ജിനില്‍ നിന്നുള്ള മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നുവെന്നതാണ് ബി.എസ് 6 ബസിന്റെ പ്രത്യേകത. ടാറ്റാ മോട്ടോഴ്സ് കെ.എസ്.ആര്.ടി.സിക്ക് സൗജന്യമായി നല്കിയ ആദ്യ ബസ് തന്നെ മലപ്പുറം ഡിപ്പോക്ക് ലഭിച്ചു. ഇത് കഴിഞ്ഞ ബുധനാഴ്ച ഡിപ്പോയിലെത്തി. മെച്ചപ്പെട്ട ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും വാഗ്ദാനം ചെയ്യുന്നുണ്ട്.
മൂന്നാറിലേക്ക് ബുധനാഴ്ചകളില്‍ നടത്തുന്ന സാധാരണ ഉല്ലാസയാത്ര സര്‍വിസിനും പുതുതായി അവതരിപ്പിക്കുന്ന രണ്ട് രാത്രിയും രണ്ട് പകലും സര്‍വിസിനും ഈ ബസാണ് അയക്കുകയെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ വി.എം. അബ്ദുന്നാസര്‍ അറിയിച്ചു. ആദ്യ പകല്‍ തേയില ഫാക്ടറി, മ്യൂസിയം, ടോപ് സ്റ്റേഷന്, കുണ്ടള തടാകം, എക്കോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, ഫ്ലവര്‍ ഗാര്ഡന്. രണ്ടാം പകല്‍ എട്ടാം മൈല്‍ വ്യൂ പോയന്റ്, വാകുവറായി വ്യൂ പോയന്റ്, ലക്കം വാട്ടര്‍ ഫാള്‍സ്, ചന്ദന മരക്കാടുകള്‍, കരിമ്ബിന് ശര്‍ക്കര നിര്‍മാണ ഫാക്ടറി, പെരുമല വ്യൂ പോയന്റ്, കാന്തല്ലൂര്‍ ആപ്പിള്‍ തോട്ടം. എട്ടിന് വണ്ടര്‍ലയിലേക്ക് ലേഡീസ് ഒണ്‍ലി സര്‍വിസ് വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് കെ.എസ്.ആര്.ടി.സി സ്ത്രീകള്‍ക്ക് മാത്രമായി കൊച്ചി വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് ഏകദിന ഉല്ലാസയാത്ര സര്‍വിസ് നടത്തും. 1350 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ അഞ്ചിന് ബസ് പുറപ്പെടും. 10ന് മുമ്ബ് വണ്ടര്ലയിലെത്തും. അവിടെ പ്രവേശന ഫീസില്‍ 50 ശതമാനം ഇളവുണ്ടാവും. വൈകുന്നേരത്തെ മടക്കയാത്രയില്‍ ലുലു മാളും സന്ദര്‍ശിക്കും. രാത്രി 12ഓടെ മലപ്പുറത്ത് തിരിച്ചെത്തും. 48 സീറ്റുകളാണുള്ളത്. ബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും.
- ബംഗളുരു: പണം നൽകിയില്ലെങ്കിൽ ഭാര്യയുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി; ഭർത്താവിനെതിരെ കേസ്
- ബിബിഎംപി പരിധിയിൽ അനധികൃത ഫ്ളക്സ് ബാനറുകൾ, ബണ്ടിംഗ് എന്നിവയ്ക്കെതിരെയുള്ള നടപടി വേഗത്തിലാക്കുക: ചീഫ് കമ്മീഷണർ