Home Featured പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നു; ഫേസ്ബുക്കിന് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ

പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നു; ഫേസ്ബുക്കിന് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ

by കൊസ്‌തേപ്പ്

മോസ്‌കോ: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് ക്രെംലിന്‍ പിന്തുണയുള്ള നിരവധി മാധ്യമങ്ങളുടെ അക്കൗണ്ടുകള്‍ പരിമിതപ്പെടുത്തിയതിനെത്തുടര്‍ന്ന് റഷ്യന്‍ അധികൃതര്‍ വെള്ളിയാഴ്ച ഫേസ്ബുക്കിലേക്കുള്ള ആക്സസിന് ‘ഭാഗിക നിയന്ത്രണം’ പ്രഖ്യാപിച്ചു. സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റി, സ്റ്റേറ്റ് ടിവി ചാനലായ സ്വെസ്ഡ, ക്രെംലിന്‍ അനുകൂല വാര്‍ത്താ സൈറ്റുകളായ Lenta.Ru, Gazeta.Ru എന്നിവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫേസ്ബുക്ക് പിന്‍വലിക്കണമെന്ന് റഷ്യന്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് വാച്ച്ഡോഗ് റോസ്‌കോംനാഡ്സോര്‍ ആവശ്യപ്പെട്ടു.

റോസ്‌കോംനാഡ്സോര്‍ പറയുന്നതനുസരിച്ച്, അക്കൗണ്ടുകളിലെ നിയന്ത്രണങ്ങളില്‍, അവരുടെ ഉള്ളടക്കം വിശ്വസനീയമല്ലെന്ന് അടയാളപ്പെടുത്തുന്നതും, ഫേസ്ബുക്കിലെ പ്രസിദ്ധീകരണങ്ങളുടെ പ്രേക്ഷകരെ കുറയ്ക്കുന്നതിന് സെര്‍ച്ച് റിസല്‍ട്ട് സാങ്കേതിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ഉള്‍പ്പെടുന്നുണ്ട്. ഫേസ്ബുക്കിലെ ‘ഭാഗിക നിയന്ത്രണം’ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നെന്ന് റോസ്‌കോംനാഡ്സോര്‍ പറഞ്ഞു.

ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും റഷ്യന്‍ കണ്ടന്റുകള്‍ സെന്‍സര്‍ ഷിപ്പ് ഏര്‍പ്പെടുത്തെന്നും ചൂണ്ടിക്കാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റഷ്യ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ റഷ്യുടെ കത്തിന് ഇഥുവരെ ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഭാഗികമായ നിയന്ത്രണമാണ് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ട് ദിവസമായി യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സെന്‍സര്‍ ചെയ്തത്. അതേസമയം, യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. അമേരിക്കയടക്കം 11 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പൊതുസഭയില്‍ എത്തും. യു എന്‍ പൊതുസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു. ചേരി ചേരാ നയം സ്വീകരിച്ച ഇന്ത്യ ചര്‍ച്ചയിലൂടെ റഷ്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

മനുഷ്യക്കുരുതി ഇല്ലാതാക്കണമെന്നും നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടത്. അതേസമയം, റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്‍മാറ്റം അപ്രതീക്ഷിതമായിരുന്നു. എതിര്‍പ്പക്ഷത്ത് അമേരിക്കയായതിനാല്‍ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ നിന്നും ചൈന വിട്ടുനിന്നു.

You may also like

error: Content is protected !!
Join Our WhatsApp Group