![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു: കോളേജിലേക്ക് ഹിജാബ് ധരിച്ചെത്താൻ വിദ്യാർഥിനികൾക്ക് പ്രേരണ നൽകിയത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരാണെന്ന് ഉഡുപ്പിലെ കോളേജ് അധികൃതർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഹിജാബ് വിലക്കിനെ തുടർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം കേൾക്കുന്ന വിശാലഞ്ചിന് മുമ്പാകെയാണ് കോളേജ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 2004 മുതൽ കോളേജിൽ യൂണിഫോം നിലവിലുണ്ടെന്നും ഒരു പ്രശ്നവുമില്ലാതെയാണ് ഇവിടെ വിദ്യാർഥികൾ പഠിച്ചു വരുന്നതെന്നും അധികൃതർ ബോധിപ്പിച്ചു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാതെയാണ് വിദ്യാർഥിനികൾ ഇതുവരെ എത്തിയത്.
എന്നാൽ ഡിസംബർ 31ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കോളേജ് അധികൃതരോട് ഹിജാബ് ധരിച്ചെത്തുന്ന പെൺകുട്ടികളെ ക്ലാസിന് അകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിദ്യാർഥിനികൾ പ്രതിഷേധം തുടങ്ങിയതെന്നും പി.യു കോളേജിനു വേണ്ടി ഹാജരായ അഭിഭാഷകൻ എസ്. നാഗനന്ദ് കോടതിയിൽ പറഞ്ഞു.
സർക്കാറിന് ഇക്കാര്യം അറിയാമോ എന്ന് കോടതി ചോദിച്ചപ്പോൾ ക്യാമ്പസ് ഫ്രണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ പ്രഫുലിങ് കെ നവാദ്ഗി അറിയിച്ചു. ഹിജാബ് വിലക്കിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് എന്താണെന്ന് വിശദീകരിക്കാൻ കർണാടക സർക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വിലക്കിനെതിരെ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി ഇന്നും വാദം കേൾക്കും.
ബംഗളൂരു: ഹിജാബ് വിവാദത്തിന് പുറമെ, സിഖ് പെൺകുട്ടിയോട് തലപ്പാവ് അഴിക്കാൻ ആവശ്യപ്പെട്ട് കോളേജ്
വാഹനമോഷണം: ബംഗളുരുവിൽ മലയാളി പിടിയിൽ; മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനെന്ന് മൊഴി
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/02/23120541/Copy-of-covid-19-covid-19-vaccine-vaccination-Made-with-PosterMyWall-1024x1024-1-1024x1024.jpg)