ബംഗളൂരു: കര്‍ണാടക ഹൈകോടതി ഡിവിഷന് ബെഞ്ചിലെ അംഗത്തിനെതിരായ ട്വീറ്റിന്റെ പേരില്‍ നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസ അറസ്റ്റില്‍. ശിരോവസ്ത്ര കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിനെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ചേതന്‍ അഹിംസയെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സിറ്റി പൊലീസ് കമീഷണര്‍ കമല്‍പന്ത് പറഞ്ഞു.
ദേശീയപതാക മാറ്റി കാവിക്കൊടി വരും, ഈശ്വരപ്പയെ താക്കീത് ചെയ്ത് നഡ്ഡ, കോണ്‍ഗ്രസിന് മറുപടിയും
ഹൈകോടതിയില്‍ പരിഗണനയിലുള്ള ശിരോവസ്ത്ര കേസില്‍ ജനങ്ങള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് കമീഷണര്‍ മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 16ന് ചേതന്‍ ഇട്ട ട്വീറ്റിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്ബ് ഒരു ബലാത്സംഗ കേസില്‍ പ്രതിയെ വെറുതെവിട്ടുകൊണ്ട് ജഡ്ജി അസാധാരണ പരാമര്‍ശം നടത്തിയത് ചൂണ്ടിക്കാട്ടി നേരത്തെ ചേതന്‍ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. താന്‍ ക്ഷീണിതയായിരുന്നെന്നും ബലാത്സംഗത്തിനുശേഷം മയങ്ങിപ്പോയെന്നുമുള്ള പരാതിക്കാരിയുടെ വാദത്തിന്, ‘ബലാത്സംഗത്തിന് ശേഷം കിടന്നുറങ്ങുക എന്നത് ഭാരതസ്ത്രീകള്‍ക്ക് ചേര്‍ന്നതല്ലെന്നും പീഡിപ്പിക്കപ്പെട്ട സ്ത്രീ അങ്ങനെയല്ല പ്രതികരിക്കുക’ എന്നുമായിരുന്നു ജഡ്ജി വിധിയില്‍ പരാമര്‍ശിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ചേതന്റെ ട്വീറ്റ്. അന്ന് ഇട്ട ആ ട്വീറ്റ് ടാഗ് ചെയ്ത്, ഇതേ ജഡ്ജി ശിരോവസ്ത്ര കേസ് പരിഗണിക്കുകയാണെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ വ്യക്തത വേണ്ടതുണ്ടോ എന്നു ചോദിച്ചായിരുന്നു പുതിയ ട്വീറ്റ്.
സ്റ്റേ നീക്കിയില്ല; ഓല, യൂബർ, റാപ്പിഡോ എന്നിവ ലൈസൻസില്ലാതെ തന്നെ തുടർന്നേക്കും
ചേതന്‍ കസ്റ്റഡിയിലായ വിവരം ചൊവ്വാഴ്ച ഫേസ്ബുക്കിലൂടെ ഭാര്യ മേഘയാണ് അറിയിച്ചത്. തങ്ങളെ ആരും വിവരമറിയിച്ചില്ലെന്നും ചേതന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും അവര്‍ പറഞ്ഞു. ചേതനെ കുറിച്ചുള്ള വിവരം തേടി മേഘ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്കി.
ബ്രാഹ്മണിസത്തിനെതിരായ ടീറ്റിെന്റ പേരില്‍ നേരത്തെ ചേതന്‍ അഹിംസയെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്ത്യയില്‍ ജാതീയ അസമത്വത്തിെന്റ അടിവേര് ബ്രാഹ്മണിസമാണ് എന്ന അദ്ദേഹത്തിന്റെ പ്രതികരണത്തെ തുടര്‍ന്നായിരുന്നു ആ വിവാദം. ചേതന്‍ അഹിംസക്കെതിരെ വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ക്യാംപസിൽ ഹിജാബ് ദരിക്കുന്നത് വിലക്കിയിട്ടില്ല; ക്ലാസുകളിൽ പാടില്ല, കർണാടക സർക്കാർ കോടതിയിൽ