![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
മംഗളൂരു: ശിരോവസ്ത്രം ധരിക്കാനുള്ള മൗലികാവകാശത്തിനായി പൊരുതുന്ന വിദ്യാര്‍ഥിനി ഹസ്റ ശിഫയുടെ പിതാവിന്റെ ഉടുപ്പിയിലെ ഹോടെലിന് നേരെ ആക്രമണം.
ഹസ്റയുടെ സഹോദരന് സയ്ഫിന്(20) പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഹിജാബ് അഴിക്കാതെ ക്ലാസ്സില്‍ പ്രവേശിക്കാന്‍ അനുമതി തേടി കര്‍ണാടക ഹൈകോടതിയില്‍ റിട് ഹരജി ഫയല്‍ ചെയ്ത പി യു കോളജ് വിദ്യാര്‍ഥികളില്‍ ഒരാളാണ് ഹസ്റ ശിഫ. ഉടുപ്പി മല്‍പെ പൊലീസ് സ്റ്റേഷന് പരിധിയില്‍ പിതാവ് ഹൈദറലി നടത്തുന്ന ബിസ്മില്ല ഹോടെല്‍ ആന്റ് റെസ്റ്റോറന്റിന് നേരെയാണ് ആക്രമണം. മുന്നില്‍ തടിച്ചുകൂടിയ സംഘം സയ്ഫുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. പൊടുന്നനെ സംഘം ഹോടെലിന് കല്ലെറിയുകയും സഹോദരനെ അക്രമിക്കുകയുമായിരുന്നു. കല്ലേറില്‍ ഹോടെലിന്റെ ചില്ലുകള്‍ തകര്‍ന്നു. സയ്ഫ് ഉടുപ്പി ഹൈടെക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ അപലപിച്ച് ഹസ്റ ട്വീറ്റ് ചെയ്തു.
“എന്റെ സഹോദരന് ക്രൂരമായി അക്രമിക്കപ്പെട്ടിരിക്കുന്നു. ഹിജാബ് എന്റെ മൗലികാവകാശം എന്ന ബോധ്യത്തില്‍ ഉറച്ചു മുന്നോട്ടുപോവുന്നതാണ് കാരണം. എനിക്ക് എന്റെ അവകാശം ആവശ്യപ്പെട്ടുകൂടെ? ആരാവും അടുത്ത ഇര? സംഘ്പരിവാര്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നു”-വിദ്യാര്‍ഥിനി ട്വിറ്ററില്‍ കുറിച്ചു. തലച്ചോറല്ല, തലമുടിയാണ് ഹിജാബ് മറക്കുന്നതെന്ന് മറ്റൊരു ട്വീറ്റില്‍ ഹസ്റ പറഞ്ഞു.
തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നേറ്റം, നേട്ടം കൊയ്ത് കോണ്‍ഗ്രസും സിപിഎമ്മും
- ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: ശിവമൊഗയിലെ ക്രമസമാധാനനില നിയന്ത്രണ വിധേയമെന്ന് ഡി.ഐ.ജി
- ലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ ആട്ടിമറിച്ച് ഇന്ത്യയുടെ അത്ഭുത ബാലൻ
- ഹർഷ കൊലപാതകം: സംഘര്‍ഷാവസ്ഥ തുടരുന്നു; 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍;ഹിജാബ് പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി