ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 679 പേർക്കാണ്. 1932 പേർ രോഗമുക്തി നേടി. 1.29 ശതമാനമാണ് സംസ്ഥാനത്ത ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 52505 പരിശോധനകളാണ് ഇന്ന് നടത്തിയത്. 21 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39816 ആയി. സജീവ കേസുകളുടെ എണ്ണം 11360.
ബെംഗളൂരുവിൽ 346 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 839 പേർ ഇന്ന് രോഗമുക്തി നേടി. 8 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ 5633.