ബെംഗളൂരു: കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി മാണ്ഡ്യ എം.പി സുമലത അംബരീഷ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുന്നുണ്ട്. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ജനങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും സുമലത പറഞ്ഞു. ഇന്നലെ രാത്രി 9.30 ഓടെയാണ് ഹര്‍ഷയെ നാലില്‍ അധികംവരുന്ന സംഘം ഹര്‍ഷയെ കൊലപ്പെടുത്തുകയായിരുന്നു. സമീപത്തുള്ള മഗ് ഗാന്‍ ജില്ലാ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹര്‍ഷയുടെ കുടുംബത്തെ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര സന്ദര്‍ശിച്ചു. കേസന്വേഷണത്തിന് സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി ബസരാജ ബൊമ്മെ കേസ് അന്വേഷണത്തിലെ പുരോഗതി വിലയിരുത്തി. കൊലപാതകത്തില്‍ അഞ്ചോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവത്തെ തുടര്‍ന്ന് ഷിമോഗയില്‍ കളക്ടര്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.
വിഷയത്തില്‍ സോഷശ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ക്യാമ്ബൈന്‍ കഴിഞ്ഞ മണിക്കൂറുകളായി ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അഭിജിത്ത് മജുംദാര്‍, സിനിമാ നിര്‍മ്മാതാവ് മനീഷ് മുന്ദ്രാ എന്നിവര്‍ ക്യാമ്ബൈനില് പങ്കാളികളായി രംഗത്തെത്തി. ഹിജാബ് നിരോധനത്തിനേയും ഏകീകൃത യൂണിഫോം സംവിധാനത്തേയും അനുകൂലിച്ച് ഹര്‍ഷ വാട്ട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു.
ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കൊലപാതകത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു. ജനങ്ങള്‍ പലയിടത്തും അക്രമാസക്തരായി. ബിബി റോഡിലെ ചില പച്ചക്കറിക്കടകള്‍ തകര്‍ത്തു. ഏതാനും വാഹനങ്ങള്‍ അഗ്നിക്കിരയായി. ഹര്‍ഷയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ ഭാഗമായി പലയിടത്തും കല്ലേറുണ്ടായി. ഇതേട തുടര്‍ന്ന് ഷിമോഗയില്‍ 144 പ്രഖ്യാപിച്ചു.
ഐജി മുരുഗന്‍ ബിബി റോഡിലെത്തി കടകള്‍ സന്ദര്‍ശിച്ചു. സീഗെഹട്ടിയില്‍ ചില വാഹനങ്ങള്‍ കത്തിച്ചതിനെതുടര്‍ന്ന് അഗ്നിശമനസേനാംഗങ്ങള്‍ വന്ന് തീ കെടുത്തി. ഷിമോഗ ഡപ്യൂട്ടി കമ്മീഷണര്‍ സെല്‍വമണി ആര്‍ ആണ് 144 പ്രഖ്യാപിച്ചത്. ‘പൊതുവേ അന്തരീക്ഷം ശാന്തമാണ്. ക്രമസമാധാന പാലനത്തിന് ലോക്കല്‍ പൊലീസിനെയും റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഹര്‍ഷയുടെ മൃതദേഹം കനത്ത പൊലീസ് കാവലില്‍ വീട്ടിലേക്ക് കൊണ്ടുവന്നു.