Home Featured ബംഗളുരു :മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി പോലീസിനെ ആക്രമിച്ച മൂന്നു മലയാളി യുവാക്കൾ അറസ്റ്റിൽ

ബംഗളുരു :മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി പോലീസിനെ ആക്രമിച്ച മൂന്നു മലയാളി യുവാക്കൾ അറസ്റ്റിൽ

by കൊസ്‌തേപ്പ്

ബെംഗളൂരു: മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുന്നതിനിടയിൽ ചോദ്യം ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു മലയാളി യുവാക്കൾ പിടിയിലായി. മംഗളൂരുവിൽ ആണ് സംഭവം. കാസർകോട് സ്വദേശികളായ ശരൺ (24), പ്രമോദ് (24), അജേഷ് (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെ തെക്കോട്ട് ഓലപേട്ടയിലെ കല്യാണമണ്ഡപത്തിന് സമീപമുള്ള പൊതുസ്ഥലത്ത് പ്രതികൾ മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇത് അറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയ ബജ് പോലീസ് സ്റ്റേഷനിലെ സുനിലിനെ പ്രതികൾ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സിറ്റി പോലീസ് സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു: ചാർജിങ് സ്റ്റേഷനുകളില്ലാത്തതിനാൽ റോഡിൽ 90 ഇലക്ട്രിക് ബസുകളിൽ 30 എണ്ണം മാത്രം

അറിഞ്ഞോ? ലോകത്ത് കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്ന് നമ്മുടെ കേരളത്തില്‍; ആ മനോഹര ഗ്രാമം ഇതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group