ബംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കര്‍ണാടകയിലെ പ്രീ യൂണിവേഴ്സ്റ്റി, ബിരുദ കോളേജുകള്‍ തുറന്നു. കനത്ത സുരക്ഷയോടെയാണിത്. ഉഡുപ്പി നഗരത്തില്‍ പൂര്‍ണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ചില കുട്ടികള്‍ ഹിജാബ് ധരിച്ചു കൊണ്ടാണ് കോളേജ് വളപ്പുകളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ചിലര്‍ അഴിച്ചു മാറ്റാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ചിലര്‍ അധ്യാപകരോട് തര്‍ക്കിക്കുന്ന സാഹചര്യമാണ്. പ്രശ്‌നം ഉടലെടുത്തതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ കോളേജിലെ ആറ് വിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് വിവരം.
കര്‍ണാടകയില്‍ കോളജുകളിലും സ്കൂളുകളിലും ഹിജാബ് നിരോധിച്ചതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം വിദ്യാര്‍ഥിനികളുടെ അടക്കം വിലാസവും ഫോണ്‍ നമ്ബറും ട്വീറ്ററില്‍ പങ്കുവെച്ച് ബി.ജെ.പി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവരം പങ്കുവെച്ചതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്വീറ്റുകള്‍ ബി.ജെ.പി എഡിറ്റ് ചെയ്തു. ചിലത് പിന്‍വലിച്ചു. ഹിജാബ് നിരോധനത്തിനെതിരെ കോടതിയില്‍ ഹരജി നല്‍കിയ വിദ്യാര്‍ഥിനികളുടെ വിവരങ്ങളാണ് അക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ബി.ജെ.പി പ്രചരിപ്പിച്ചത്.
ബി.ജെ.പി വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടിനൊപ്പം നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ‘ഹിജാബ് വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാഷ്ട്രീയത്തില്‍ പ്രസക്തി നിലനിര്‍ത്താന്‍ ഉപയോഗിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയക്കും രാഹുലിനും പ്രിയങ്കക്കും കുറ്റബോധമില്ലേ? തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ എത്രത്തോളം അധഃപതിക്കും? ഇതാണോ ‘ലഡ്കി ഹൂ ലഡ് ശക്തി ഹൂന്‍’,.
ശിവസേന എം. പി പ്രിയങ്ക ചതുര്‍വേദി ബി.ജെ.പിയുടെ വര്‍ഗീയ പ്രതികാര നടപടിക്കെതിരെ പ്രതികരിച്ചു രംഗത്തുവന്നു. അങ്ങേയറ്റം വിവവേകമില്ലാത്ത നടപടി എന്ന് പറഞ്ഞ അവര്‍ വിഷയത്തില്‍ പൊലീസ്, ട്വിറ്റര്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എന്നിവരെ ടാഗ് ചെയ്‌ത് നടപടിയെടുക്കാനും അവര്‍ ആവശ്യപ്പെട്ടു.