ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ പ്രതിഷേധം തുടരുന്നു. കര്‍ണാകടയിലെ വിവിധ ഇടങ്ങളിലുണ്ടായ സംഘര്‍ഷത്തിലും കല്ലേറിലുമായി മൂന്നുപേര്‍ക്ക് പരിക്ക്. ബിദറില്‍ നഴ്സിങ് വിദ്യാര്‍ഥികളെ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെതിരെ വിദ്യാര്‍ഥിനികള്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ച സംഭവവുമുണ്ടായി.
സൗത്ത് ബംഗളൂരുവില്‍ ചന്ദ്ര ലേഔട്ടിലെ സ്വകാര്യ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയോട് ഹിജാബ് മാറ്റാന്‍ സ്‌കൂള്‍ അധ്യാപിക ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ബംഗളൂരുവില്‍ പ്രതിഷേധിച്ചു. ദക്ഷിണ കന്നട ജില്ലയിലെ കഡബ താലൂക്കിലെ അന്‍കദഡക്കയിലെ ഗവ. ഹയര്‍ പ്രൈമറി സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമ പ്രാര്‍ഥന നടത്താന്‍ അനുമതി നല്‍കിയതിന് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു.
കോളേജുകള്‍ 16വരെ തുറക്കില്ലെന്നാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും 16വരെ സംസ്ഥാനത്തെ പിയു, ഡിഗ്രി, ഡിപ്ലോമ കോളേജുകള്‍ തുറക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. പൊലീസ് ഉഡുപ്പി, ദക്ഷിണ കന്നട, വിജയപുര, ധാര്‍വാഡ്, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി.