നരേന്ദ്രമോദിയെ പരിഹസിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ സൈബര്‍ അക്രമം ശക്തമായി. രാജ്യത്തെ കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യമായൊന്നും ചെയ്തില്ലെന്ന് ചൂണ്ടിക്കട്ടിയായിരുന്നു വിമര്‍ശനം. കൊറോണക്കെതിരെ പാത്രം കൊട്ടുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത വീഡിയോ പങ്ക് വച്ച് കൊണ്ടായിരുന്നു കുനാല്‍ കമ്രയുടെ വിമര്‍ശനം.
രാജ്യത്തെ കൊവിഡ് വ്യാപനം ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടി കാട്ടുന്ന ട്രോള്‍ വീഡിയോയാണ് കുനാല്‍ കമ്ര തന്റെ ട്വിറ്റെര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ പ്രസംഗങ്ങള്‍ വച്ചാണ് കുനാല്‍ കമ്ര മോദിയെ ഹാസ്യ രൂപേണ വിമര്‍ശിച്ചത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഘത്തിന് മറുപടി നല്‍കുന്ന വേളയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചു കൊണ്ട് നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പ്രതിപക്ഷം കൈകെട്ടി നോക്കി നോക്കുകയായിരുന്നു വെന്ന് മോദി വിമര്‍ശിച്ചിരുന്നു. ഈ ദൃശ്യം പങ്ക് വച്ചാണ് കുനാല്‍ കമ്ര വിമര്‍ശിച്ചത്.
പ്രതിപക്ഷത്തെ വിമര്‍ശിക്കുന്ന നരേന്ദ്ര മോദി ഇന്ത്യന്‍ ജനങ്ങള്‍ക്ക് വേണ്ടി കോവിഡ് സമയത്ത് എന്താണ് സന്ദേശം നല്‍കിയത് എന്ന് നോക്കാം എന്ന് പറയുന്ന വിഡിയോയില്‍, നരേന്ദ്ര മോദി കോവിഡിന്റെ പ്രതിരോധിക്കാന്‍ പാത്രം കൊട്ടാന്‍ പറഞ്ഞതും, ദീപം തെളിയിക്കാന്‍ പറയുന്നതുമാണ് വിഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്.
വീഡിയോ വൈറല്‍ ആയതോടെ കുനാല്‍ കമ്രക്കെതിരെ സൈബര്‍ അക്രമം ശക്തമാകുകയായിരുന്നു…നേരത്തെ ഹിന്ദു ജാഗ്രതി സമിതിയുടെ ഭീഷണിക്ക് വഴങ്ങി ബംഗളൂരു പൊലീസ് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച കുനാല്‍ കമ്രയുടെ സ്റ്റാന്‍ഡ് അപ് കോമെടി പരിപാടികള്‍ ബിജെപി തടഞ്ഞിരുന്നു.