ബെംഗളൂരു: മസാജ് പാർലറുകളിൽ പോകാൻ വീടുകളിൽ മോഷണം പതിവാക്കിയ 2 യുവാക്കൾ വിജയനഗറിൽ പിടിയിൽ. നാഗർഭാവി സ്വദേശികളായ ജോൺ മെൽവിൻ, മഞ്ജുനാഥ് എന്നിവരെയാണ് വിജയനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പണവും ആഭരണങ്ങളും ഉൾപ്പെടെ 16 ലക്ഷം രൂപയുടെ വസ്തുക്കൾ കണ്ടെടുത്തു. മോഷ്ടിച്ച പണം മാസാജ് സെന്ററുകളിൽ ചെലവഴിക്കുകയാണ് ഇവരുടെ രീതി. വിജയനഗറിൽ മാത്രം കഴിഞ്ഞ 3 മാസത്തിനിടെ 13 വീടുകളിലാണ് ഇവർ കവർച്ച നടത്തിയത്.
ബെംഗളൂരു:മസാജ് പാർലറിൽ പോകാൻ പണത്തിനായി കവർച്ച; 2 പേർ പിടിയിൽ
previous post