ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,339 പേർക്കാണ്. 16,749 പേർ രോഗമുക്തി നേടി. 4.14 ശതമാനമാണ് സംസ്ഥാനത്ത ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,28,705 പരിശോധനകളാണ് ഇന്ന് നടത്തിയത്. 48 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39,495 ആയി. സജീവ കേസുകളുടെ എണ്ണം 60,956.
ബെംഗളൂരുവിൽ 2,161 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 6,883 പേർ ഇന്ന് രോഗമുക്തി നേടി. 16 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16724 പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബറിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 17,64,476 ആണ്.