ബംഗളൂരു: വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹരജി വിശാല ബെഞ്ചിന് വിട്ട് കര്‍ണാടക ഹൈകോടതി. കേസില്‍ ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിനെ കര്‍ണാടക സര്‍ക്കാറിനായി ഹാജരായ അഭിഭാഷകന്‍ ജനറല്‍ പ്രഭുലിങ് നവദാഗി എതിര്‍ത്തു. ഈ ഘട്ടത്തില്‍ ഇടക്കാല ഉത്തരവ് നല്‍കുന്നത് കേസിലെ ഹരജി അനുവദിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു.
ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസിലെ ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിശാലമായൊരു ബെഞ്ച് രൂപീകരിക്കുകയാണെന്ന് ഹൈകോടതി പറഞ്ഞു.അതേസമയം, ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവരുടേതായ സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ ഇടെപടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കോളജുകള്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡുമായി ക്ലാസിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധ്യതയുണ്ട്.
ഹിജാബ് മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന വിശദമായ വിധികള്‍ നിലവിലുണ്ടെന്നും കര്‍ണാടക സര്‍ക്കാറിനായി അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. എന്നാല്‍, സ്വന്തം വസ്ത്രം ധരിച്ച് സ്കൂളില്‍ വരാനുള്ള അവകാശം വേണമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഹരജിക്കാരുടെ വാദം.
ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് കെ. നവദാഗി കര്‍ണാടക സര്‍ക്കാരിനു വേണ്ടിയും വാദങ്ങള്‍ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതി കേസില്‍ വിശദമായി വാദം കേട്ടിരുന്നു.
ബംഗളുരുവിൽ ഫെബ്രുവരി 22 വരെ നിരോധനാജ്ഞ ;ഹിജാബ് രാഷ്ട്രീയം സ്ഥിതിഗതികൾ വഷളാക്കുന്നു
അല്ലാഹു അക്ബര്‍’ വിളിക്കാന്‍ മാത്രം പ്രകോപിതയായോ?, സംഘ്പരിവാര്‍ ആക്രമണത്തെ ഒറ്റക്ക് നേരിട്ട പെണ്‍കുട്ടിക്കെതിരെ കര്‍ണാടക വിദ്യാഭ്യാസമന്ത്രി
കര്‍ണാടകയിലെ പി.ഇ.എസ് കോളജില്‍ ബുര്‍ഖ ധരിച്ച വിദ്യാര്‍ഥിനിയെ കാവി ഷാളണിഞ്ഞ ഒരു കൂട്ടം സംഘ്പരിവാര്‍ യുവാക്കള്‍ ശല്യപ്പെടുത്തുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായി കര്‍ണാടക വിദ്യാഭ്യാസമന്ത്രി.
‘അല്ലാഹു-അക്ബര്‍’ എന്നു വിളിക്കാന്‍ മാത്രം പെണ്‍കുട്ടി പ്രകോപിതയായോ എന്നാണ് വിദ്യാഭ്യാസമന്ത്രിയായ ബി. സി നാഗേഷ് ചോദിച്ചത്. മാണ്ഡ്യയിലെ കോളജിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ ഘരാവോ ചെയ്യാന്‍ പ്രതിഷേധക്കാര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അവള്‍ അല്ലാഹു-അക്ബര്‍ എന്ന് വിളിക്കുന്ന സമയത്ത് ഒരു പ്രതിഷേധക്കാരും അവളുടെ ചുറ്റും ഉണ്ടായിരുന്നില്ലെന്നും നാഗേഷ് അഭിപ്രായപ്പെട്ടു.
കര്‍ണാടകയിലെ കാമ്ബസുകളില്‍ അല്ലാഹു അക്ബര്‍, ജയ് ശ്രീ റാം വിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ബി. സി നാഗേഷ് വ്യക്തമാക്കി. പി.ഇ.എസ് കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ മുസ്‌കാനാണ് വിഡിയോയിലെ പെണ്‍കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അസൈന്‍മെന്റ് സമര്‍പ്പിക്കാനാണ് കോളജിലെത്തിയതെന്നും വീഡിയോ വൈറലായതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരായെന്നും മുസ്‌കാന്‍ പറഞ്ഞു. കോളജില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാറുണ്ടെന്നും തന്നെ ശല്യപ്പെടുത്തിയവര്‍ പുറത്തുനിന്നുള്ളവരാണെന്നും മുസ്‌കാന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ പേരില്‍ എത്തിയ സംഘ്പരിവാര്‍ തീവ്രവാദികള്‍ തനിക്കുനേരെ അശ്ലീല ആംഗ്യം കാട്ടിയതായും മുസ്കാന്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കഴിഞ്ഞമാസം മുതല്‍ തുടങ്ങിയ ഹിജാബ് വിവാദം കര്‍ണാടകയിലെ വിവിധ ജില്ലകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കയാണ്. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അടച്ചിടാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടിട്ടുണ്ട്. കര്‍ണാടക ഭരണകൂടം ഹിജാബ് നിരോധനം ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തുന്നവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.