തിരുവനന്തപുരം കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ ഫെബ്രുവരി 14ന് തുടങ്ങുന്നതിന് മുന്നോടിയായി അധിക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ മുമ്ബ് പ്രസിദ്ധീകരിച്ചിരുന്നു. അധിക മാര്‍ഗരേഖ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പ്രീ പ്രൈമറി മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു
ക്ലാസുകളിലെ അധ്യയനം രാവിലെ മുതല്‍ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പരീക്ഷയ്ക്ക് മുമ്ബ് പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിക്കും. അതിനായാണ് അധ്യയന സമയം നീട്ടുന്നത്. എല്ലാ പരീക്ഷകളും യഥാസമയം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെകന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ വിജയകരമായി നടത്തി. പനി, കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന 1500 പേര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
കുട്ടികളുടെ അകാഡമിക് കാര്യങ്ങള്‍ക്കൊപ്പം ആരോഗ്യ കാര്യങ്ങള്‍ക്കും വകുപ്പ് പ്രാധാന്യം നല്‍കുന്നു. പുതിയ വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അകാഡമിക് കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ സ്‌കൂളുകള്‍ ക്ലാസുകള്‍ നടത്താത്തതിനേയും വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചു. സര്‍കാര്‍ തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗുരുതര പിശകായി കാണുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലെ അധ്യയനം തിങ്കളാഴ്ച മുതല്‍ തുടങ്ങി.