Home Featured ഓട്ടത്തിനിടെ തീപിടിത്തം:ബിഎംടിസി മിനി ബസ് സർവീസ് താൽക്കാലികമായി നിർത്തി

ഓട്ടത്തിനിടെ തീപിടിത്തം:ബിഎംടിസി മിനി ബസ് സർവീസ് താൽക്കാലികമായി നിർത്തി

ബെംഗളൂരു: ബിഎംടിസി 186 മിനി ബസുകളുടെ സർവീസ് താൽക്കാലികമായി നിർത്തി. 10 ദിവസത്തിനിടെ ഓടിക്കൊണ്ടിരിക്കെ 2 ബസുകൾ കത്തിനശിച്ച പശ്ചാത്തലത്തിലാണ് നടപടി. ബസ്നിർമാതാക്കളായ അശോക് ലൈലൻഡ് കമ്പനിയുടെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗ ത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ സർവീസ് പുനരാരംഭിക്കുകയുള്ളൂ. 2014 ൽ നിർമിച്ച ബസുകളാണ് ബിഎംടിസിയുടെ കൈവശമുള്ളത്. ചാമരാജ്പേട്ടിലും ജയ നഗറിലും 2 ബസ്സുകളാണ് പൂർണമായി കത്തിയത്.2അപകടങ്ങളിലും യാത്രക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group