ബെംഗളൂരു : 100 കോടിരൂപയു ടെ വായ്പ നൽകാമെന്ന് പറഞ്ഞ് വസ്ത്രവ്യാപാരിയിൽ നിന്ന് 1 കോടിരൂപ തട്ടിയെടുത്തതായി പരാതി. മൈസൂരു സ്വദേശി വിൻസെന്റ് ആണ് തട്ടിപ്പിനിരയായത്. ചണ്ഡിഗഡ് സ്വദേശി സഞ്ജയ് ശുക്ല രാഹുൽ തിവാരി, അഷ്റഫ് ഖാൻ എന്നിവർക്കാണ് പണം നൽകിയത്. സ്വകാര്യ ബാങ്കിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിച്ച് നൽകാമെന്നാണ് ഇവർ വാഗ്ദാനം ചെയ്തത്. ഗഡുക്കളായി 1 കോടിരൂപ ഇവർക്ക് നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും വായ്പ ലഭിക്കാതിരുന്നതോടെയാണ് പരാതി നൽകിയത്.