കേരളത്തിൽ നിന്നും കര്ണാടകത്തിലേക്കു വരുന്നവർ 72 മണിക്കൂറിനു മുൻപുള്ള ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിയമം ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു പിൻവലിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കർണാടകത്തിൽ വരുന്നത് . വിദ്യാഭ്യസത്തിനും ബിസിനെസ്സ് ആവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കര്ണാടകത്തിലെത്തുന്ന വരുടെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
ഇത് സംബന്ധിച്ച നിവേദനം മന്ത്രി ഡോക്ടർ അശ്വത് നാരായണന് കൈമാറി. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ , ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ് , പീനിയ സോൺ കൺവീനർ രമേഷ് ബി വി , വിക്ടർ സി പി എന്നിവർ സന്നിഹിതരായിരുന്നു. കേരള സമാജത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് അറിയിച്ച മന്ത്രി കേരളത്തിലെ ടീ പി ആർ റേറ്റിൽ ആശങ്ക പ്രകടിപ്പിച്ചു. ഇതിനു കുറവ് വരാത്തതാണ് തീരുമാനം മാറ്റാൻ തടസമായതെന്നും അദ്ദേഹം
പറഞ്ഞു.