ബെംഗളൂരു : സിനിമാ വ്യവസായത്തിന്റെ സമ്മർദത്തെത്തുടർന്ന്, തിയേറ്ററുകളിലും മൾട്ടിപ്ലകളിലും 100 ശതമാനം സീറ്റുകൾ അനുവദിക്കാൻ ബസവരാജ് ബൊമ്മ ഭരണകൂടം വെള്ളിയാഴ്ച തീരുമാനിച്ചു.
അതുപോലെ, ജിമ്മുകൾ, യോഗ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കുവാൻ സർക്കാർ അനുവദിച്ചു. ശനിയാഴ്ച മുതൽ ഉത്തരവ് നിലവിൽ വരും. ഇതുവരെ ഈ സ്ഥാപനങ്ങൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കണമെന്നായിരുന്നു വ്യവസ്ഥ.മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുമായും കോവിഡ്-19 സാങ്കേതിക ഉപദേശക സമിതിയുമായും (ടിഎസി) ചേർന്ന യോഗത്തിലാണ് തീരുമാനം.