കൊച്ചി: കുഞ്ചാകോ ബോബന്റെ ഇപ്പോള്‍ പോസ്റ്റ്മാന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.പ്രൈമറി ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന തരത്തിലുള്ള പുസ്തകത്തിലെ പേജില്‍ പല ജോലികള്‍ ചെയ്യുന്നവരെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പോസ്റ്റ്മാന്‍ എന്നെഴുതി കുഞ്ചാകോ ബോബന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. നഴ്‌സ്, പൊലീസ്, ഡോക്ടര്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍ പോസ്റ്റ്മാന്റെ പേരിനൊപ്പം നടന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത് കാണാനാകും.
ചിത്രം വൈറലായതോടെ രസകരമായ കുറിപ്പുമായി കുഞ്ചാകോ ബോബന്‍ രംഗത്തുവന്നു. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്‍ഥന.’- എന്നാണ് ചിത്രം പങ്കുവച്ച് കുഞ്ചാകോ ബോബന്‍ കുറിച്ചത്. 2010ല്‍ കുഞ്ചാകോ ബോബന്‍ നായകനായി എത്തിയ ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’ സിനിമയിലെ ഫോടോയാണ് ചാര്‍ടിലുള്ളത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി അസീസ് ആണ്. അതേസമയം, കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ ‘അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്ബളം കിട്ടുമല്ലേ, ചിലവുണ്ട്’ എന്നാണ് ആന്റണി വര്‍ഗീസ് കുറിച്ചത്.