ബെംഗളൂരു: കോവിഡ് പ്രതിസന്ധി മറികടക്കാൻ 220 കോടി രൂപയുടെ വായ്പ തേടി കർണാടക ആർടിസി. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാൻ താൽപര്യമുള്ള ബാങ്കുകളെ ക്ഷണിച്ച് കൊണ്ടുള്ള പരസ്യം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. കെഎസ്ആർടിസിയുടെ നിയന്ത്രണത്തിലുള്ള മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനൽ പണയപ്പെടുത്തിയാണ് വായ്പയെടുക്കുന്നത്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പ്രതിദിന വരുമാനം ഇടിഞ്ഞതാണ് കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ വർഷം ബിഎംടിസി 160 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിന് ശാന്തിനഗർ ഡിപ്പോ കനറാ ബാങ്കിൽ പണയം വച്ചിരുന്നു. 8.6 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിച്ചത്.