Home Featured നന്ദി ഹിൽസിൽ വാരാന്ത്യ സന്ദർശകരെ തടഞ്ഞു

നന്ദി ഹിൽസിൽ വാരാന്ത്യ സന്ദർശകരെ തടഞ്ഞു

ബെംഗളൂരു : ബെംഗളൂരുക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ നന്ദി ഹിൽസിലേക്കുള്ള യാത്ര സന്ദർശകർക്ക് ശനിയാഴ്ച രാവിലെ തടഞ്ഞു. നഗരത്തിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള അടിവാരത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പല സന്ദർശകരെയും തടഞ്ഞത്. ആഗസ്റ്റ് അവസാന വാരത്തിൽ, കനത്ത മഴയെത്തുടർന്ന്
വിനോദസഞ്ചാരികൾക്കായി ഗെറ്റ്എവേ അടച്ചിരുന്നു, കുന്നുകളിലേക്കുള്ള റോഡിന്റെ ഒരു ഭാഗം മണ്ണിടിച്ചിൽ മൂലം നശിച്ച് പോയിരുന്നു. റോഡ് നവീകരിച്ചതിന് ശേഷം ഡിസംബർ 1ന് ടൂറിസ്റ്റ് സ്പോട്ട് തുറന്നു. എന്നാൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് തടയാൻ സർക്കാർ വാരാന്ത്യങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചതിനാൽ സന്ദർശകരുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ തുടർന്നു.

ഇപ്പോൾ സർക്കാർ കർഫ്യൂ പിൻവലിച്ചതോടെ മലനിരകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സന്ദർശകർ വാരാന്ത്യങ്ങളിൽ പ്രവേശനം അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, നിരോധനാജ്ഞ തുടരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിനാൽ സന്ദർശകർ വലഞ്ഞു. വാരാന്ത്യങ്ങളിൽ വലിയ തിരക്കുള്ളതിനാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടം കുറവായതിനാലും പ്രവേശനം നിർത്തിവച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ആർ ലത പറഞ്ഞു. പാർക്ക് ചെയ്യാൻ കഴിയാത്തവർ കുന്നുകളിൽ ചുറ്റിത്തിരിയുന്നതും മാലിന്യം തള്ളുന്നതും മലിനീകരണത്തിന് കാരണമാകുന്നു. സന്ദർശകരുടെ എണ്ണം 1,500 മുതൽ 2,000 വരെയാണെങ്കിൽ ചില സമയങ്ങളിൽ 15,000-ത്തിലധികമാണ്. അവർ പറഞ്ഞു. പ്രവൃത്തിദിവസങ്ങളിൽ ഇത് ശരാശരി മൂവായിരത്തോളം വരും.

You may also like

error: Content is protected !!
Join Our WhatsApp Group