Home Featured ഡോളോ 650 അമിതമായി ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക, അറിഞ്ഞിരിക്കേണ്ട പ്രശ്വഫലങ്ങൾ

ഡോളോ 650 അമിതമായി ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക, അറിഞ്ഞിരിക്കേണ്ട പ്രശ്വഫലങ്ങൾ

by മൈത്രേയൻ

കഴിഞ്ഞ 2 വര്‍ഷത്തിനിടെ കോവിഡ്-19 നമ്മുടെ ലോകത്തെ തന്നെ കീഴ്മേല്‍ മറിക്കുകയും ലക്ഷക്കണക്കിന് മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക കോവിഡ് കേസുകളിലുമുള്ള സാധാരണ രോഗലക്ഷണങ്ങള്‍ ജലദോഷം, ചുമ, പനി, ശ്വാസകോശ അണുബാധ എന്നിവയാണ്. എന്നാല്‍ ഇതുവരെ കൊറോണ വൈറസിന് കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ഈ രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സകള്‍ നടത്തുന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ പോലും ആളുകള്‍ ഡോളോ-650 പോലുള്ള മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.എന്നാല്‍ ഈ മരുന്നിന് ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. ഇവയ്ക്ക് ഗുണങ്ങളുണ്ടെങ്കിലും അതുപോലെ തന്നെ ദോഷങ്ങളും ഉണ്ട്. ചിലപ്പോള്‍ ഇത് ജീവന് തന്നെ ഭീഷണിയായേക്കാം. അതിനാല്‍, ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

ഡോളോ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ കാരണങ്ങള്‍:

ഡോളോ 650 ഒരു ജനപ്രിയ വേദനസംഹാരിയാണ്. ഇത് മിക്കവാറും എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാവുകയും ചെയ്യും. പാരസെറ്റമോള്‍ അടങ്ങിയ മരുന്നാണിത്. ഇത് പനിക്കും കോവിഡ് -19 രോഗികളില്‍ കാണപ്പെടുന്ന മറ്റ് ലക്ഷണങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഡോളോ-650 തലവേദന, പല്ലുവേദന, നടുവേദന, ഞരമ്ബുകളുടെ വേദന, പേശി വേദന എന്നിവയ്ക്കും ആശ്വാസം നല്‍കുന്നു. പല രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഒരു മരുന്ന് കൂടിയാണ് ഡോളോ. അതിനാലാണ് ഈ മരുന്ന് ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ തന്നെ ആളുകള്‍ ഉപയോഗിക്കുന്നത്.

ഈ മരുന്ന് ഉപയോഗിക്കുന്നതോടെ തലച്ചോറിലേക്ക് അയയ്ക്കുന്ന വേദന സിഗ്നലുകള്‍ കുറയ്ക്കും. ഇത് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നു. ഈ മരുന്നിന്റെ ഉപയോഗം നമ്മുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന രാസവസ്തുവിനെ തടയുകയും ചെയ്യും. വേദനയും ശരീര താപനിലയും വര്‍ധിപ്പിക്കുന്ന രാസവസ്തുവാണിത്.

ഡോളോയുടെ സാധാരണ പാര്‍ശ്വഫലങ്ങള്‍:

  • ഓക്കാനം
  • രക്തസമ്മര്‍ദ്ദം കുറയുന്നത്
  • തലകറക്കം
  • ക്ഷീണം
  • അമിതമായ ഉറക്കം
  • അസ്വസ്ഥതകള്‍
  • മലബന്ധം
  • തളര്‍ച്ച
  • വരണ്ടുണങ്ങുന്ന വായ
  • മൂത്രാശയ അണുബാധ

ഡോളോയുടെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍:

  • ഹൃദയമിടിപ്പ് കുറയുന്നത്
  • വോക്കൽ കോഡിനുണ്ടാകുന്ന നീര്‍വീക്കം
  • ശ്വാസകോശ അണുബാധശ്വാസംമുട്ടല്‍
  • ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നത്

നിലവിലെ കണക്കുകള്‍ അനുസരിച്ച്‌, 2020ല്‍ കോവിഡ് 19 ആരംഭിച്ചതിന് ശേഷം, പനിയ്ക്കുള്ള ഈ പ്രതിരോധ മരുന്നിന്റെ 3.5 ബില്യണിലധികം ഗുളികകള്‍ ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. ഈ മഹാമാരി കാലഘട്ടത്തില്‍ വിറ്റുപോയ 3.5 ബില്യണ്‍ ഡോളോ ടാബ്‌ലെറ്റുകളും ലംബമായി അടുക്കിയാല്‍, അത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ എവറസ്റ്റിന്റെ ഏകദേശം 6,000 മടങ്ങ് അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 63,000 മടങ്ങ് ഉയരത്തിലെത്തുമാണ് വിലയിരുത്തല്‍. 2021ല്‍ 3.1 ബില്യണ്‍ രൂപ വിറ്റുവരവുള്ള ഡോളോ നിലവില്‍ പനിയ്ക്കും വേദനയ്ക്കുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ടാബ്‌ലെറ്റാണ്.

You may also like

error: Content is protected !!
Join Our WhatsApp Group