Home covid19 കൊറോണ പരിശോധന ഇനി വീട്ടില്‍ തന്നെ ; 15 മിനിറ്റിനുള്ളില്‍ ഫലം; പുതിയ കിറ്റ് ഉടന്‍ വിപണിയിലേക്ക്

കൊറോണ പരിശോധന ഇനി വീട്ടില്‍ തന്നെ ; 15 മിനിറ്റിനുള്ളില്‍ ഫലം; പുതിയ കിറ്റ് ഉടന്‍ വിപണിയിലേക്ക്

by ടാർസ്യുസ്

ന്യൂഡല്‍ഹി: പുതിയ കൊറോണ ടെസ്റ്റിംഗ് കിറ്റ് വിപണിയിലേക്ക് റോച്ചെ ഇന്ത്യ പുറത്തിറക്കുന്ന കിറ്റ് ഉപയോഗിച്ച്‌ ആളുകള്‍ക്ക് വീട്ടില്‍ നിന്നു തന്നെ കൊറോണ ഫലം അറിയാന്‍ സാധിക്കും.15 മിനിറ്റിനുള്ളില്‍ തന്നെ ഫലം അറിയാനാവും എന്നതാണ് റോച്ചെ ഇന്ത്യയുടെ ഹോം ടെസ്റ്റിംഗ് കിറ്റിന്റെ പ്രധാന സവിശേഷത.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അംഗീകരിച്ചിട്ടുള്ളതാണ് ടെസ്റ്റിംഗ് കിറ്റ്. കിറ്റ് ഉപയോഗിച്ച്‌ ആളുകള്‍ക്ക് പ്രത്യേക പരിശീലനമോ ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമോ ഇല്ലാതെ വീട്ടില്‍ തന്നെ സ്വയം പരിശോധന നടത്തി ഫലം നോക്കാം. ഒമിക്രോണ്‍ ഉള്‍പ്പടെയുള്ള കൊറോണ വകഭേദങ്ങള്‍ കിറ്റ് ഉപയോഗിച്ച്‌ തിരിച്ചറിയാനാവും.

മറ്റ് ടെസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് മൂക്കിന്റെ മുന്‍വശത്തുനിന്ന് തന്നെ സാമ്ബിള്‍ പരിശോധനയ്‌ക്കായി ശേഖരിക്കാം.ഉടന്‍ തന്നെ കിറ്റ് ഓണ്‍ലൈന്‍ വിപണികളിലും രാജ്യത്തെ മറ്റ് മെഡിക്കല്‍ സ്‌റ്റോറുകളിലും ലഭ്യമാകും. കിറ്റില്‍ ഒരു ടെസ്റ്റ് കാസറ്റ്, അണുവിമുക്തമായ സ്വാബ്, ലിക്വിഡ്, നോസല്‍ ക്യാപ്പ് എന്നിവയുള്ള ട്യൂബ്, നിര്‍ദ്ദേശങ്ങളടങ്ങിയ വീഡിയോ ആക്സസ് ചെയ്യുന്നതിനുള്ള ഗൈഡ്, ക്യുആര്‍ കോഡ് എന്നിവ ഉള്‍പ്പെടുന്നു.

ക്യുആര്‍ കോഡ് ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക് My Covid-M ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിന്റെ സഹായത്തോട് കൂടി ഫലം പരിശോധിക്കാനും വിശകലനം ചെയ്യാനും സാധിക്കും. റോച്ചെയുടെ കിറ്റ് വിപണിയില്‍ വരുന്നതോട് കൂടി കൊറോണ പോരാട്ടത്തില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കണക്കുകൂട്ടല്‍.

You may also like

error: Content is protected !!
Join Our WhatsApp Group