ന്യൂഡല്‍ഹി : കൊവിഷീല്‍ഡും കൊവാക്സിനും പൊതുവിപണിയില്‍ വില്ക്കാന് ഡിസിജിഐ അനുമതി നല്കി. ഇതോടെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളും കോവിഡ് വാക്സിന് ഇനിമുതല്‍ ലഭ്യമാകും. 15 ദിവസത്തിനുള്ളില്‍ പൊതു വിപണിയില്‍ ഇത് ലഭിച്ചു തുടങ്ങുമെന്നാണ് സൂചന. ഇതോടെ വാക്സീനുകള്‍ക്ക് ഏകദേശം പത്തിലൊന്നായി വില കുറയാന്‍ വഴിയൊരുങ്ങും. കോവിഷീല്‍ഡിനും കോവാക്സീനും ഡോസിന് 275 രൂപയാകാനാണ് സാധ്യത. സര്‍വീസ് ചാര്‍ജും ഉള്‍പ്പെടും.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളിലാണ് ഇതുവരെ കൊവിഷീല്‍ഡും കൊവാക്സിനും വിതരണം ചെയ്തിരുന്നത്. ഇരു വാക്സിനുകള്‍ക്കും നിലവില്‍ ഉപാധികളോടെയാണ് വാക്സിന് വിതരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മരുന്ന് ഷോപ്പുകളില്‍ വാക്സീന് ലഭ്യമാകില്ല. വാക്സിനേഷന്റെ വിവരങ്ങള്‍ ആറുമാസം കൂടുമ്ബോള്‍ കമ്ബനികള്‍ ഡിസിജിഐയെ അറിയിക്കണം. കോവിന്‍ ആപ്പിലും വിവരങ്ങള്‍ നല്‍കണം.
നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സീന് സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 1,200 രൂപയാണ്. കോവിഷീല്‍ഡിന് 780 രൂപയാണ് ഈടാക്കുന്നത്. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നത് കോവിഷീല്‍ഡും കോവാക്സീനുമാണ്. വിപണി അംഗീകാരത്തിനായി നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും ഡിസിജിഐയെ സമീപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് അപേക്ഷ നല്‍കിയത്.