Home Featured മുംബൈ:ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച്‌ ഏഴ് പേര്‍ മരിച്ചു; 16 പേർക്ക് പരിക്ക്

മുംബൈ:ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച്‌ ഏഴ് പേര്‍ മരിച്ചു; 16 പേർക്ക് പരിക്ക്

by മൈത്രേയൻ

മുംബൈ : മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച്‌ ഏഴ് പേര്‍ മരിച്ചു. 16 പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയില്‍ തീ പടര്‍ന്നത്. തീയും പുകയും വേഗത്തില്‍ പടര്‍ന്നതോടെ മുകള്‍ നിലയിലുള്ളവരും കുടുങ്ങി. 13 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.

പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂര്‍ഭാ ആശുപത്രിയിലും, നായര്‍ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മൂന്ന് പേര്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരിച്ചിരുന്നു. മേയര്‍ കിഷോരി പഡ്നേക്കര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കി. ഷോര്‍ട് സ‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group