ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ ഒാഫീസ് അറിയിച്ചു. ദേവഗൗഡയുടെ അസുഖം വേഗം ഭേദമാവട്ടെ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ 12മത് പ്രധാനമന്ത്രിയാണ് എച്ച്.ഡി. ദേവഗൗഡ. കര്‍ണാടകയുട 14മത് മുഖ്യമന്ത്രിയിരുന്ന ഗൗഡ നിലവില്‍ രാജ്യസഭാംഗമാണ്.