ബെംഗളൂരു :കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളോടു സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെ, പൊതുപരിപാടിയിൽ മാസ്ക് ധരിക്കാതെ വനം മന്ത്രി ഉമേഷ് കട്ടി. ബെളഗാവിയിൽ വനംവകു സംഘടിപ്പിച്ച പരിപാടിയിലാണിത്. മാധ്യമപ്രവർത്തകർ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, ആരുടെയും മേൽ നിയന്ത്രണം അടിച്ചേൽപിക്കരുതെന്നും മാസ്ക് ധരിക്കുന്നതു വ്യക്തിയുടെ വിവേചനാധികാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നാണു മന്ത്രി പ്രതികരിച്ചത്. മാസ്ക് ധരിക്കണമെന്നു തോന്നിയില്ല. അതിനാൽ ധരിച്ചില്ലെന്നും ഉമേഷ് കട്ടി തുറന്നടിച്ചു. മന്ത്രിയുടെ നടപടിക്കെ തിരെ സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.