Home Featured ലഹരിമരുന്ന് ഇടപാട്;കർണാടക മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള 2 പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ലഹരിമരുന്ന് ഇടപാട്;കർണാടക മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള 2 പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സുരക്ഷാച്ചുമതലയിലുള്ള 2 പൊലീസുകാരെ ലഹരിമരുന്ന് ഇടപാടു നടത്തിയതിനു അറസ്റ്റ് ചെയ്തു. ശിവകുമാർ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കോറമംഗല സ്റ്റേഷനിലെ
കോൺസ്റ്റബിൾമാരായ ഇവരെ ഡപ്യൂട്ടേഷനിലാണ് മുഖ്യമന്ത്രിയുടെ ആർടി നഗറിലെ വസതിയുടെ സുരക്ഷാച്ചുമതലയിലേത്. നിയോഗിച്ചിരുന്നത്.

ഡെലിവറി ആപ്പായ ഡൺസോ വഴി ഇടപാടുകാരിൽ നിന്നു കഞ്ചാവു വാങ്ങി വിൽപന നടത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ വീടിനു സമീപത്തായാണ് കഞ്ചാവ് എത്തിച്ചിരുന്നത്. വിലയുടെ പേരിൽ അംജദ്ഖാൻ, അഖിൽ രാജ് എന്നീ ഇടപാടുകാരുമായി തർക്കമുണ്ടായതാണ് ഇവർ കുടുങ്ങിയതിനു പിന്നിൽ.

You may also like

error: Content is protected !!
Join Our WhatsApp Group