Home Featured ബംഗളൂരു:ഒരേസമയം രണ്ടുവിമാനങ്ങള്‍ പറന്നുയര്‍ന്നു, ആകാശത്ത് ആശയക്കുഴപ്പം; വന്‍അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബംഗളൂരു:ഒരേസമയം രണ്ടുവിമാനങ്ങള്‍ പറന്നുയര്‍ന്നു, ആകാശത്ത് ആശയക്കുഴപ്പം; വന്‍അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ന്യൂഡല്‍ഹി: ബംഗളൂരു വിമാനത്താവളത്തില്‍ ആകാശത്ത് പരസ്പരമുള്ള കൂട്ടിയിടിയില്‍ നിന്ന് രണ്ടു വിമാനങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടസാധ്യത മുന്നില്‍ കണ്ട് റഡാര്‍ കണ്‍ട്രോളര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്. ജനുവരി ഒന്‍പതിന് രാവിലെയാണ് സംഭവം. രണ്ടു ഇന്‍ഡിഗോ വിമാനങ്ങളാണ് അഞ്ചുമിനിറ്റ് മാത്രം വ്യത്യാസത്തില്‍ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്്. ഒരു വിമാനം കൊല്‍ക്കത്തയിലേക്കും രണ്ടാമത്തെ വിമാനം ഭുവനേശ്വറിലേക്കുമാണ് പുറപ്പെട്ടത്.

ആകാശത്ത് തിരശ്ചീനമായും ലംബമായും പാലിക്കേണ്ട കുറഞ്ഞ ദൂരപരിധി ഇരുവിമാനങ്ങളും ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച്‌ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.ആകാശത്ത് വിമാനങ്ങള്‍ പരസ്പരം നേര്‍ക്കുനേര്‍ വന്ന സാഹചര്യം റഡാറില്‍ പതിയുകയായിരുന്നു. തുടര്‍ന്ന് റഡാര്‍ കണ്‍ട്രോളറിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായതായാണ് റിപ്പോര്‍ട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group