ബെംഗളുരു • സ്കൂളുളുകൾ അടയ്ക്കാൻ താലൂക്ക് അടിസ്ഥാനത്തിലുള്ള കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) മാനദണ്ഡമാക്കണമെന്ന് സർക്കാരിനോട് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു. നിലവിൽ ജില്ലകളുടെ ഉയരുന്ന ടിപിആർ കണക്കിലെടുത്താണ് കലക്ടർമാർ സ്കൂളുകൾ അടയ്ക്കാൻ ഉത്തരവിടുന്നത്.
ബെംഗളൂരു നഗര ജില്ലയെ കൂടാതെ ബെളഗാവി, മൈസൂ രു, മണ്ഡ്യ, ധാർവാഡ്, ബെള്ളാരി ജില്ലകളിലാണ് 1-9 വരെയുള്ള ക്ലാസുകൾ ഓൺ ലൈനിലേക്കു മാട്ടിയിരിക്കുന്നത്. ല്ലകളുടെ ടിപിആർ കണക്കിലെടുക്കാതെ താലൂക്കിലെ കണക്കുകളാകണം സ്കൂളുകളിലെ റഗുലർ ക്ലാസ് നിർത്താനായി പരിഗണിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി റെക്ക ഗ്ഗെയ്ഡ്നസ് അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷനാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് ആവശ്യ പ്പെട്ടത്.