Home Featured കെട്ടിടം നിർമിക്കാൻ സ്ഥലമില്ല; യുഐഡിഎഐ റീജനൽ ഓഫിസ് തമിഴ്നാട്ടിലേക്ക്

കെട്ടിടം നിർമിക്കാൻ സ്ഥലമില്ല; യുഐഡിഎഐ റീജനൽ ഓഫിസ് തമിഴ്നാട്ടിലേക്ക്

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു; സ്വന്തമായി കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാഞ്ഞതിനാൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡി എഐ) റീജനൽ ഓഫിസ് ബെംഗളൂരുവിൽ നിന്ന് ഹൊസൂരിലേക്ക്മാറ്റിയേക്കും. റേസ് കോഴ്സ് റോഡിലെ ഖാനിജ ഭവനിലാണ് ആധാർ കാർഡുകൾ വിതരണം ചെയ്യുന്ന യുഐ.ഡിഎഐയുടെ മേഖല കേന്ദ്രം 10 വർഷമായി പ്രവർത്തിക്കുന്നത്. കർണാടകയ്ക്ക് പുറമേ കേരളം,തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ അധികാരപരി ധിയുള്ള കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ കർണാടക സർക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടിരുന്നു. യെലഹങ്ക, കെആർ പുരം എന്നിവിടങ്ങളിൽ സ്ഥലം നോക്കിയിരുന്നെങ്കിലും ഭാവിയിലെ വികസനത്തിന് ഇത് മതിയാകില്ലെന്ന് കണ്ടെത്തിയതോടെ അധികൃതർ പിൻവാങ്ങുകയായിരു ന്നു. ഹൊസൂരിൽ ഭൂമി നൽകാൻ തമിഴ്നാട് സർക്കാർ നേരത്തെ താൽപര്യം അറിയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group