Home Featured അപകടങ്ങൾ കൂടുന്നു, നൈസ് റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് നാളെ മുതൽ രാത്രി നിരോധനം

അപകടങ്ങൾ കൂടുന്നു, നൈസ് റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് നാളെ മുതൽ രാത്രി നിരോധനം

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു അപകടങ്ങൾ കൂടിയതോടെ നൈസ് റോഡിൽ രാത്രി 10 മുതൽ രാവിലെ 5 വരെ ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. നാളെ മുതൽ നിലവിൽ വരുന്ന നിരോധനം ട്രാഫിക് ജോയിന്റ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് നടപ്പിലാക്കുന്നതെന്ന് നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് അറിയിച്ചു.

കനക്പുര റോഡ് പ്രവേശനകവാടം മുതൽ തുമക്കൂരു റോഡ് വരെ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനഗതാഗതം ഒരു വശത്ത് കൂടി മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സിസിടിവികളും ഇല്ലാത്ത നൈസ് റോഡിൽ അപകടങ്ങൾക്കിടയാക്കുന്ന വാഹനങ്ങളെ കണ്ടെത്താൻ പോലും പലപ്പോഴും സാധിക്കാറില്ല. ദീർഘദൂര ചരക്കുലോറികൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group