Home Featured മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍​ഗങ്ങള്‍..

മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍​ഗങ്ങള്‍..

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

നിരവധി ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചില്‍. ഹോര്‍മോണ്‍ മാറ്റങ്ങള്‍, മലിനീകരണം, ഗര്‍ഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരന്‍ പല കാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചില്‍ ഉണ്ടാകാം. മുടികൊഴിച്ചില്‍ തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍​ഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

➤ മുട്ട

ഒരു മുട്ട, ഒരു കപ്പ് പാല്‍, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച്‌ ഒരു മാസ്ക് ഉണ്ടാക്കുക. ഇത് മുടിയില്‍ പുരട്ടി 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച്‌ കഴുകി കളയുക. മുടി ആരോ​ഗ്യത്തോടെ തഴച്ച്‌ വളരാനും മുടികൊഴിച്ചില്‍ കുറയാനും ഈ പാക്ക് ഏറെ നല്ലതാണ്.

➤ സവാള നീരും വെളിച്ചെണ്ണയും

സവാളയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. സവാള ജ്യൂസ് തലയോട്ടിയില്‍ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. സവാള ജ്യൂസില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് വേണം തലയില്‍ പുരട്ടാന്‍. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. ഇത് ആരോഗ്യകരമായ ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും കൊളാജന്‍ സഹായിക്കുന്നു.

➤ ​ഗ്രീന്‍ ടീ

മുടി കൊഴിച്ചിലും താരനും തടയാന്‍ ഗ്രീന്‍ ടീ ഉപയോ​ഗിച്ചുള്ള ഹെയര്‍ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. ​ഗ്രീന്‍ ടീ വെള്ളം ഉപയോഗിച്ച്‌ മുടി കഴുകുന്നത് മുടി പെട്ടെന്ന് പൊട്ടുന്നത് തടയാനും ​ഗുണം ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group