കർണാടക: മൈസൂരു മൃഗശാല വെള്ളിയാഴ്ച ഡെംബ എന്ന് പേരിട്ടിരിക്കുന്ന ഗൊറില്ലയ്ക്ക് പ്രത്യേക ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഗോറില്ലകളെ പാർപ്പിക്കുന്ന ഇന്ത്യയിലെ ഏക മൃഗശാലയാണ് ശ്രീ ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻസ്.
ഡെംബയുടെ ഒമ്പതമത്തെ ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥർ ഡെമ്പക്ക് ഇഷ്ടപെട്ട പച്ചക്കറികൾ ഉപയോഗിച്ച് ഗ്രൗണ്ടിൽ ‘ഹാപ്പി ബർത്ത്ഡേ ഡെംബ’ എന്നെഴുതി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മൃഗശാല പങ്കിട്ട ഒരു വീഡിയോയിൽ, സന്ദർശകർ അവരുടെ മൊബൈൽ ഫോണുകളിൽ ഫോട്ടോകൾ ക്ലിക്കുചെയ്യുമ്പോൾ ഗൊറില്ല പച്ചക്കറികൾ ആസ്വദിക്കുന്നത് കാണാനാകും.