Home Featured കര്‍ണാടക:പെണ്‍കുട്ടിയോട്​ മോശമായി പെരുമാറിയെന്നാരോപിച്ച്‌​ യുവാവിനെ പൊതുനിരത്തില്‍ നഗ്​നനാക്കി നടത്തി

കര്‍ണാടക:പെണ്‍കുട്ടിയോട്​ മോശമായി പെരുമാറിയെന്നാരോപിച്ച്‌​ യുവാവിനെ പൊതുനിരത്തില്‍ നഗ്​നനാക്കി നടത്തി

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

യുവാവിനെ പരസ്യമായി മര്‍ദ്ദിച്ച്‌ നഗ്നനാക്കി പൊതുനിരത്തിലൂടെ നടത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ്​ സംഭവം. യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചത്​. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന്​ ഹാസന്‍ പൊലീസ്​ അറിയിച്ചു.

വിജയപുര ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ മേഘരാജ്​ മഹാതാജാ പാര്‍ക്കിലെത്തിയതായിരുന്നു. ഇവിടെ വെച്ച്‌​ ഇയാള്‍ പെണ്‍കുട്ടിയോട്​ മോശമായി പെരുമാറി എന്നാരോപിച്ച്‌ ഒരു കൂട്ടമാളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയും വസ്ത്രമഴിപ്പിച്ച്‌ ഹേമാവതി സ്റ്റാച്യൂ പരിസരത്ത്​ പൊതു നിരത്തിലൂടെ നടത്തിക്കുകയുമായിരുന്നു.

പൊലീസെത്തി ഇയാ​െള കസ്​റ്റഡിയിലെടുത്തു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ആളുകള്‍ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് മേഘരാജ് പരാതി നല്‍കിയിട്ടുണ്ട്. ഇൗ പരാതിയിലാണ്​ നാലു പേ​ര്‍ക്കെതിരെ കേസെടുത്തതെന്ന്​ ഹാസന്‍ പൊലീസ്​ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group