ബെംഗളൂരു കുട്ടികൾക്കും ഗർഭിണികൾക്കും കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രികൾ സജ്ജീകരിച്ച് സർക്കാർ. കുട്ടികൾക്കായി ബെംഗളൂരു സിദ്ധാപുരയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തും ഗർഭിണികൾക്കായി ശിവാജിനഗറിലെ ഗൗസിയ മെറ്റേണിറ്റി ആശുപത്രിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
428 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
നഗരത്തിലെ മൈക്രോ കണ്ട യ്ൻമെന്റ് സോണുകൾ കുത്തനെ ഉയരുന്നത് ആരോഗ്യവകുപ്പിനെ വലയ്ക്കുന്നു. ബിബിഎംപി പരിധിയിൽ നിലവിൽ 428 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. നൂറിലധികം സോഫ്ട്വെയർ കമ്പനികൾ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ടെക്പാർക് ലിമിറ്റഡുള്ള (ഐടിപിഎൽ) മഹാദേവപുര സോണിലാണ് ഇതിൽ 143 എണ്ണവും. 100 എണ്ണവുമായി ബൊമ്മനഹള്ളി തൊട്ടു പിന്നിലുണ്ട്. ബെംഗളൂരു വെസ്റ്റ്, സൗത്ത് സോണുകളിൽ 49 വീതം, ബെംഗ ളൂരു ഈസ്റ്റിൽ 44, യെലഹങ്ക 33, ദാസറഹള്ളി 6, രാജരാജേശ്വരി നഗർ 4 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.