ബെംഗളൂരു നീറ്റ് മെഡിക്കൽ അലോട്മെന്റിന് ശേഷം എൻജിനീയറിങ് സീറ്റുകളിലേക്ക് വീണ്ടും അലോട്മെന്റ് നടത്താൻ അനുമതി നൽകണമെന്നാവശ്യ പ്പെട്ട് സർക്കാർ സുപ്രീംകോടതിയിലേക്ക്. കർണാടക പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റ് പൂർത്തിയായിട്ടും സീറ്റുകൾ ബാക്കിയായ സാഹചര്യത്തിലാണ് വീണ്ടും അലോട്മെന്റിന് അനുമതി തേടുന്നത്.
നീറ്റ് മെഡിക്കൽ അലോട്മെന്റ്ആരംഭിക്കാത്തതിനാൽ എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ വിദ്യാർഥികൾ മടിക്കുകയാണ്. 23,000 എൻജിനീയറിങ് സീറ്റുകളാണ് മൂന്ന് അലോട്മെന്റുകൾ കഴിഞ്ഞിട്ടും ഒഴിഞ്ഞുകിട ക്കുന്നത്.