ബെംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) അലോട്മെന്റ് മൂന്നാം റൗണ്ട് കഴിഞ്ഞിട്ടു 23000 എൻജി നീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് അലോട്മെന്റ് കൂടി കഴിയ്ക്കുന്നതോടെ കൂടുതൽ സീറ്റുകൾ ബാക്കിയാകും. കഴിഞ്ഞ വർഷം 22800 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
64,484 സീറ്റുകളാണ് ആകെയും ഉള്ളത്. 41,483 പേരാണ് ഫീസടച്ച് പ്രവേശനം ഉറപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 230 എൻജിനീയറിങ് കോളജുകളിൽ 11 എണ്ണംറ്റ് മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ളത്.ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ കോളജുകളിൽ സിവിൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിലാണ് കൂടുതൽ സീറ്റ് ഒഴിവുള്ളത്.കർണാടക പൊതുപ്രവേശന പരീക്ഷയിൽ 1.83 ലക്ഷം പേരാണ് എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയത്.