Home Featured ഗൂഗിള്‍ പേ, പേടിഎം ഇടപാടുകള്‍ നിശ്ചലമായത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി! ഒടുവില്‍ യുപിഐ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു

ഗൂഗിള്‍ പേ, പേടിഎം ഇടപാടുകള്‍ നിശ്ചലമായത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി! ഒടുവില്‍ യുപിഐ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: യുപിഐ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. സാങ്കേതിക തകരാര്‍ കാരണം യുപിഐ ഉപയോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. യുപിഐ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെന്നും എന്‍പിസിഐ വ്യക്തമാക്കി.

യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ടോടെയാണ് തകരാറിലായത്. നിരവധി ഉപയോക്താക്കളാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് അറിയിച്ചത്. ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group