Home Featured ശക്തന്‍ മാര്‍ക്കറ്റില്‍ താന്‍ നല്‍കിയ ഒരു കോടിയുടെ നവീകരണപ്രവര്‍ത്തനം കാണാന്‍ സുരേഷ് ഗോപി‍ എത്തി: ആറരക്കിലോ നെയ്മീന്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി

ശക്തന്‍ മാര്‍ക്കറ്റില്‍ താന്‍ നല്‍കിയ ഒരു കോടിയുടെ നവീകരണപ്രവര്‍ത്തനം കാണാന്‍ സുരേഷ് ഗോപി‍ എത്തി: ആറരക്കിലോ നെയ്മീന്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി

തൃശൂര്‍: വാഗ്ദാനം ചെയ്തതുപോലെ താന്‍ നല്‍കിയ ഒരു കോടി രൂപ ചെലവഴിച്ച്‌ ശക്തന്‍ മാര്‍ക്കറ്റില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ സുരേഷ് ഗോപി എംപി എത്തി. സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുന്നത്.

പ്രചാരണത്തിനിടെ വിശക്കുമ്ബോള്‍ തൊട്ടടുത്ത വീട്ടില്‍ ഉച്ചയൂണ് കഴിയ്ക്കുന്നതുള്‍പ്പെടെ സുരേഷ് ഗോപി ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ട്രോളുകളും വിമര്‍ശനങ്ങളും തൃശൂരില്‍ പതിയാവിയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലാണ് ശക്തന്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച താരം ഒരു കോടി രൂപ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. അന്ന് തൃശൂര്‍ക്കാരെല്ലാം ഇത് താരത്തിന്റെ മറ്റൊരു ജാഡയായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാല്‍ പിന്നീട് ഒരു കോടി രൂപയുടെ ചെക്ക് തൃശൂര്‍ നഗരസഭാമേയര്‍ക്ക് കൈമാറിയപ്പോള്‍ മേയര്‍ വര്‍ഗ്ഗീസുള്‍പ്പെടെ തൃശൂര്‍ക്കാരെല്ലാം ഞെട്ടി. അതോടെ തൃശൂര്‍ സുരേഷ് ഗോപിയെ നെഞ്ചേറ്റുവാങ്ങിയെന്നതിന് തെളിവായിരുന്നു വെള്ളിയാഴ്ച തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റില്‍ സുരേഷ്‌ഗോപിക്ക് ലഭിച്ച വരവേല്‍പ്പ്.

നവീകരണപ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണുന്നതിനിടയില്‍ അദ്ദേഹം മീന്‍മാര്‍ക്കറ്റിലുമെത്തി. അതോടെ താരത്തെ മീന്‍ കച്ചവടക്കാര്‍ “സുരേഷേട്ടാ” വിളികളോടെ പൊതിഞ്ഞു. മത്സരിച്ച്‌ മീന്‍കച്ചവടക്കാര്‍ ഓരോരുത്തരും അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എല്ലാവരേയും അഭിവാദ്യം ചെയ്ത ശേഷം ഒരു മീന്‍വില്‍പ്പനക്കാരന്‍റെ അടുത്തെത്തി നെയ്മീന്‍ വാങ്ങിക്കുകയും ചെയ്തു.

ആറരക്കിലോയോളം തൂക്കം വരുന്ന നെയ്മീനാണ് അദ്ദേഹം വാങ്ങിയത്. മൂവായിരം രൂപയ്‌ക്കടുത്ത് വില വരുന്ന മീനിന് അദ്ദേഹം കണക്കിലും അധികം പണമാണ് നല്‍കിയത്. ബാക്കി വരുന്ന തുകയെടുത്ത് എല്ലാവര്‍ക്കും എന്തെങ്കിലും വാങ്ങിക്കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നെയ്മീന്‍ കയ്യിലെടുത്ത് പൊക്കി പിടിച്ച്‌ ഒരു ഫോട്ടോയ്‌ക്ക് പോസും ചെയ്ത ശേഷമാണ് താരം മടങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group