Home Featured നൈസ് ലിങ്ക് റോഡ് പ്ലാസയിൽ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു

നൈസ് ലിങ്ക് റോഡ് പ്ലാസയിൽ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു

ബെംഗളൂരു : ഹൊസകെരെഹള്ളിയിലെ നൈസ് ലിങ്ക് റോഡ് പ്ലാസയിൽ (og)0081) 2g / 60 ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു. വാഹനമോടിക്കുന്നവർക്ക് ആശ്വാസമായി നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) വെള്ളിയാഴ്ച ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സ്വീകരിക്കാൻ തുടങ്ങി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2021 ജനുവരി 1 മുതൽ രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നടപ്പിലാക്കിയപ്പോൾ, നൈസ് വിവിധ കാരണങ്ങളാൽ ഇത് നടപ്പിലാക്കുന്നത് വൈകി.

പണം മാത്രം സ്വീകരിച്ചതിനാൽ നൈസ് റോഡ് ടോൾ പ്ലാസകളിൽ നീണ്ട ക്യൂവാണെന്ന് വാഹനയാത്രികർ പറഞ്ഞു. ഹൊസകെരഹള്ളിയിലെ നൈസ് ലിങ്ക് റോഡ് പ്ലാസയിൽ (എൽ1) ഉച്ചയോടെ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പുമായുള്ള അഭിപ്രായവ്യത്യാസമാണ് നടപ്പാക്കാൻ വൈകാൻ കാരണമെന്ന് നൈസ് വൃത്തങ്ങൾ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group