Home covid19 വാരാന്ത്യ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി കർണാടക സർക്കാർ; സംസ്ഥാനത്ത് 8000-ലധികം പുതിയ കേസുകൾ

വാരാന്ത്യ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി കർണാടക സർക്കാർ; സംസ്ഥാനത്ത് 8000-ലധികം പുതിയ കേസുകൾ

ബാംഗ്ലൂർ: കോവിഡ് – 19 ഭാഗമായുളള വാരാന്ത്യ കർഫ്യൂ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതായി കർണാടക സർക്കാർ പുതിയ ഉത്തരവ് പ്രകാരം, ബെംഗളൂരു അർബനിലെ എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നടത്തും. പിന്നാലെ, അഭിഭാഷക ഓഫീസുകൾക്കും നിയമ സ്ഥാപനങ്ങൾക്കും 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാൻ അനുമതി നൽകി.

സംസ്ഥാനം കഴിഞ്ഞ ആഴ്‌ച മുതൽ സ്ഥിരമായ കോവിഡ് കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. ഇന്ന് 8449 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബംഗളുരുവിൽ മാത്രം 6812 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ബന്നാർഘട്ടെ ബയോളജിക്കൽ പാർക്കിൽ ശനി, ഞായർ പ്രവേശനമില്ല

ബെംഗളൂരു വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചതോടെ ബന്നാർഘട്ടെ ബയോളജിക്കൽ പാർക്കിൽ ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പാർക്ക് പ്രവർത്തിക്കും. ചൊവ്വാഴ്ചകളി ലെ അവധി ഈ മാസം 11 വരെ റദ്ദാക്കി.

ഇന്നത്തെ വിശദമായ കോവിഡ് കണക്കുകൾ പരിശോധിക്കാം

കർണാടക

ഇന്ന് ഡിസ്ചാർജ് : 505
ആകെ ഡിസ്ചാർജ് : 2962548
ഇന്നത്തെ കേസുകൾ : 8449
ആകെ ആക്റ്റീവ് കേസുകൾ : 30113
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 38362
ആകെ പോസിറ്റീവ് കേസുകൾ : 3031052
ഇന്നത്തെ പരിശോധനകൾ : 203260
ആകെ പരിശോധനകൾ: 57329915

ബെംഗളൂരു നഗര ജില്ല

ഇന്നത്തെ കേസുകൾ : 6812
ആകെ പോസിറ്റീവ് കേസുകൾ: 1283186
ഇന്ന് ഡിസ്ചാർജ് : 352
ആകെ ഡിസ്ചാർജ് : 1241398
ആകെ ആക്റ്റീവ് കേസുകൾ : 25370
ഇന്ന് മരണം : 3
ആകെ മരണം : 16417

അതേ സമയം, ഡൽഹിയിലെ സർക്കാർ ആശുപത്രി ആയ ആർ എം എല്ലിൽ മാത്രം 90 പേർക്ക് കോവിഡ് ബാധിച്ചിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരെല്ലാം വാക്സീൻ എടുത്തവരാണ്. പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു എന്നാണ് ഈ സ്ഥീരീകരണം പറയുന്നത്. 4 ദിവസത്തിനിടെ മുംബൈ കെഇഎം ആശുപത്രിയിൽ 157 പേർക്ക് കോവിഡ് പോസിറ്റീവായി. സ്വകാര്യ ആശുപത്രികളിലേതടക്കം 260 പേർക്കാണ് മുംബൈയിൽ ഈ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ, കോവിഡ് പോസിറ്റീവായ ഡോക്ടർമാരെ നേരിൽ കാണാൻ പി പി ഇ കിറ്റ് ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എയിംസ്, സഫ്ദർജങ് ആശുപത്രികളിൽ എത്തിയിരുന്നു.

വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഏ​ഴു ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റൈ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി കേ​ന്ദ്രം.ഏ​ഴു ദി​വ​സ​ത്തി​നു​ശേ​ഷം ഇ​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ല്‍, അ​വ​രെ ഐ​സൊ​ലേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക​യും അ​വ​രു​ടെ സാ​ന്പി​ളു​ക​ള്‍ ജീ​നോം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്യും. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണും കോ​വി​ഡും വ​ര്‍​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക.

കർണാടക ഇന്ന് എട്ടായിരത്തിനുമുകളിൽ ഉയർന്ന് കോവിഡ്, ബാംഗ്ലൂരിൽ മാത്രം മരണം 3

You may also like

error: Content is protected !!
Join Our WhatsApp Group