Home Uncategorized കർണാടകയിൽ വ്യാജ കറൻസി റാക്കറ്റ്;ബംഗളൂരു കോടതി 5 വർഷം തടവിന് വിധിച്ചു

കർണാടകയിൽ വ്യാജ കറൻസി റാക്കറ്റ്;ബംഗളൂരു കോടതി 5 വർഷം തടവിന് വിധിച്ചു

by മൈത്രേയൻ

വ്യാഴാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് വ്യാജ കറൻസി പ്രചാരത്തിൽ ഏർപ്പെട്ട ഒരാൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഷഹ്നോയാജ് കസൂരി എന്നാണ് ശിക്ഷിക്കപ്പെട്ടയാളുടെ പേര്. 2018 മാർച്ചിൽ 82,000 രൂപ മുഖവിലയുള്ള 41 വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ പോലീസ് കണ്ടെടുത്തതാണ് ആദ്യം രജിസ്റ്റർ ചെയ്ത കേസ്. കേസിൽ മൂന്ന് കുറ്റപത്രങ്ങളാണ് എൻഐഎ സമർപ്പിച്ചത്. കസൂരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വ്യാഴാഴ്ച കോടതി വിധി പ്രസ്താവിച്ചത്. ഐപിസി 120 (ബി), 489 (ബി), 489 (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കസൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു കർണാടക ; 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ

ബെംഗളൂരു: കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. വിദേശത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ തുടരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തെ വിദേശത്ത് നിന്നും തിരികെ എത്തി കൊറോണ സ്ഥിരീകരിച്ചവർക്ക് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായില്ലെങ്കിൽ വീട്ടിൽ ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതിയായിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായില്ലെങ്കിലും കൊറോണ സ്ഥിരീകരിച്ചവർ സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ കഴിയണം. ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കും, അല്ലാത്തവർക്കും നിയന്ത്രണം ബാധകമാണ്. 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇവർ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ശേഷവും ഏഴ് ദിവസം ക്വാറന്റൈനിൽ തുടരണമെന്നാണ് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group