Home Featured ആധാര്‍ കാര്‍ഡിലെ ഫോട്ടോ മോശമാണെങ്കില്‍ എന്ത് ചെയ്യണം?

ആധാര്‍ കാര്‍ഡിലെ ഫോട്ടോ മോശമാണെങ്കില്‍ എന്ത് ചെയ്യണം?

by ടാർസ്യുസ്

ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് . സര്‍ക്കാര്‍ പദ്ധതികള്‍ വഴിയുള്ള അനൂകൂല്യങ്ങള്‍ ലഭിക്കാനും, ബാങ്കുകളിലും ഒക്കെ ആധാര്‍ കാര്‍ഡ് ഇപ്പോള്‍ അത്യാവശ്യമാണ്. ബാങ്ക് അക്കൗണ്ടുകള്‍, വാഹനങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയുമായുമൊക്കെ ആധാര്‍ കാര്‍ഡ് ബന്ധപ്പിച്ചിട്ടുണ്ട്.

മിക്കവാറും പേരുടെയും ആധാര്‍ കാര്‍ഡുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലഭിച്ചവയാണ്. അത്കൊണ്ട് തന്നെ ഫോട്ടോകള്‍ പലതും പഴയതും, തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ചില ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഫോട്ടോകള്‍ പലപ്പോഴും ആളുകളെ പ്രശ്‌നത്തില്‍ ആക്കാറുണ്ട്. നിങ്ങള്‍ക്കും ഇത്തരത്തില്‍ പ്രശ്നമുണ്ടാകുന്നുണ്ടെങ്കില്‍ അതിനൊരു പരിഹാരമുണ്ട്. ഇപ്പോള്‍ വളരെ ലളിതമായി തന്നെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ സാധിക്കും.

ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാന്‍ ചെയ്യേണ്ടത് എന്തൊക്കെ?

സ്റ്റെപ് 1 : നിങ്ങള്‍ ആദ്യം UIDAI ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഫോട്ടോ മാറ്റാന്‍ വേണ്ടിയുള്ള ഫോം പൂരിപ്പിക്കുക.

സ്റ്റെപ് 2 : പൂരിപ്പിച്ച ഫോം ആധാര്‍ എന്‍റോള്‍മെന്‍റ് എക്സിക്യുട്ടീവിന് നല്‍കുക.

സ്റ്റെപ് 3 : ആധാര്‍ എന്‍റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ച്‌ ആവശ്യമായ ഫീസ് അടക്കുക.

സ്റ്റെപ് 4 : ആധാര്‍ എന്‍റോള്‍മെന്റ് സെന്ററില്‍ നിങ്ങളുടെ ഫോട്ടോയെടുക്കുകയും ആധാര്‍ കാര്‍ഡില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യും.

സ്റ്റെപ് 5 : ആധാര്‍ എന്‍റോള്‍മെന്‍റ് എക്സിക്യുട്ടീവ് നിങ്ങളുടെ അപ്ഡേറ്റ് റിക്വസ്റ്റ് നമ്ബര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അക്നൊളജ്മെന്റ് സ്ലിപ്പ് നല്‍കും.

സ്റ്റെപ് 6 : അപ്ഡേറ്റ് റിക്വസ്റ്റ് നമ്ബര്‍ ഉപയോഗിച്ച്‌ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഔദ്യോഗിക വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് പരിശോധിക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group