കണ്ണുര്‍: കേരളത്തില്‍ നിന്നും ബംഗ്‌ളൂരിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകാന്‍ പുതുവഴി തെളിയുന്നു.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്നരായപട്ടണത്തുനിന്ന് തുടങ്ങി ഹോള്‍നരസിപ്പുര്‍-അര്‍ക്കല്‍ഗുഡ്-കൊഡലുപേട്ട-മടിക്കേരി-വീരാജ്പേട്ട മാക്കൂട്ടം ചുരംപാത വഴി കൂട്ടുപുഴ പാലത്തിന് സമീപം അവസാനിക്കുന്ന റോഡ് ദേശീയപാതയാക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ‘. കേന്ദ്ര ഇതു സംബന്ധിച്ച്‌റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്ക് കുടക് എംപി. പ്രതാപ് സിംഹ, വീരാജ്പേട്ട എംഎല്‍എ. കെ.ജി. ബൊപ്പയ്യ എന്നിവര്‍ നിവേദനം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ഈക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് നിവേദകസംഘത്തിലുണ്ടായ വര്‍ പറഞ്ഞു.
പദ്ധതി അംഗീകരിക്കപ്പെട്ടുവെന്നും ഇതിന്റെ വിശദമായ പദ്ധതിരേഖയും റിപ്പോര്‍ട്ടും കേന്ദ്രമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും കര്‍ണാടക എം .പി അറിയിച്ചു. 183 കിലോമീറ്റര്‍ വരുന്നതാണ് പാത. 20 കിലോമീറ്ററോളം റോഡ് ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്. 1600 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. കര്‍ണാടക, കേരളം സംസ്ഥാനങ്ങളിലെ ടൂറിസം പദ്ധതികള്‍ക്ക് പാത ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
കര്‍ണാടകയിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന കുടകിനെ ആഭ്യന്തര-അന്തര്‍ദേശീയ ടൂറിസം മേഖലയിലെ പ്രധാന കണ്ണിയാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. കാപ്പി, കുരുമുളക് പോലുള്ള നാണ്യവിളകള്‍ ഇവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്കും പരിഹാരമാകും. കണ്ണൂര്‍ വിമാനത്താവളത്തെ പ്രയോജനപ്പെടുത്തുന്നതിനും ഈ പാത ഏറെ സഹായകമാകുമെന്ന അനുകൂല ഘടകവുമുണ്ട്.കുടക്, ഹാസന്‍ മേഖലകളില്‍നിന്ന് നിരവധി ചരക്കുവാഹനങ്ങളാണ് നിത്യവും മാക്കൂട്ടം ചുരംപാത വഴി കേരളത്തിലേക്കെത്തുന്നത്. വീതികുറഞ്ഞതും വളവുകളും തിരിവുകളും കയറ്റവും ഇറക്കവുമുള്ള റോഡില്‍ ഇപ്പോള്‍ യാത്ര ഏറെ ദുസ്സഹമാണ്. കൂട്ടുപുഴയില്‍നിന്ന് മാക്കൂട്ടം വഴി പെരുമ്ബാടിവരെ നീളുന്ന 16 കിലോമീറ്റര്‍ കാനനപാത അപകടങ്ങളുടെ ഹബ്ബാണ്. കേരളത്തില്‍നിന്ന് കര്‍ണാടക മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.