
ബെംഗളൂരു; സംസ്ഥാനത്തെ ഡിഗ്രി, പിജി വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ നടപടിയുമായി കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് .യുജിസിയുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാനത്തെ സർവകലാശാലകൾക്കായി മാർഗരേഖ തയ്യാറാക്കുന്നത്. എംഎഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്ക് 240 ദിവസം വരെ പ്രസവാവധി നൽകാൻ യുജിസി നിർദേശത്തിൽ പറയുന്നു. പ്രസവത്തെ തുടർന്ന് യുവതികൾ പലരും പഠനം പാതി വഴിയിൽ അവസാനിപ്പിക്കുന്നത് കുറച്ചുകൊണ്ടുവരാനാണ് പ്രത്യേക അവധി നൽകാനു ള്ള നടപടി.പ്രസവത്തിന് പുറമെ ശിശു പരിപാലനത്തിനും നിശ്ചിത അവധി നൽകും.