മംഗളൂരു: ഉപയോഗിച്ച ഗര്ഭനിരോധന ഉറകള് വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില് നിക്ഷേപിച്ച സംഭവത്തില് 62കാരനായ പ്രതി പിടിയില്‍. ദേവദാസ് ദേശായ് ആണ് പോലീസിന്റെ പിടിയിലായത്. മംഗളൂരുവിലാണ് സംഭവം. മംഗളൂരു സൗത്ത് പോലീസാണ് ഏകദേശം ഒരു വര്ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
മംഗളൂരുവിലെ അഞ്ച് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പൊലീസിന് പിടികൂടാനായില്ല. എന്നാല്‍ കഴിഞ്ഞ മാസം 27ന് കൊരജ്ജന കാട്ടെയിലുള്ള ക്ഷേത്രത്തില് പ്രതി ഗര്ഭനിരോധന ഉറ നിക്ഷേപിച്ചതോടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.
ക്ഷേത്രങ്ങളിളും ഗുരുദ്വാരകളും മുസ്ലീം പള്ളികളും ഉള്‍പ്പടെ ആകെ ആകെ 18 ക്ഷേത്രങ്ങളില് ഇത്തരത്തില് വസ്തുക്കള് നിക്ഷേപിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തി. ചോദ്യം ചെയ്യലില് ഇയാള് കുറ്റം സമ്മതിക്കുകയായിരുന്നു
കഴിഞ്ഞ 20 വര്ഷമായി മംഗളൂരുവില് താമസിക്കുന്നയാളാണ് പ്രതിയായ ദേവദാസ് ദേശായ്. ഹുബ്ബാലിയിലെ ഉന്കലാണ് താമസസ്ഥലം. ഓട്ടോ ഡ്രൈവറായിരുന്ന ദേവദാസ് പ്ലാസ്റ്റിക് പെറുക്കി വിറ്റായിരുന്നു ജീവിച്ചിരുന്നത്. ‘ക്രിസ്തുമതത്തിലും ബൈബിളിലുമാണ് താന് വിശ്വസിക്കുന്നത്. യേശുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിള് പറയുന്നു. ജീസസിന്റെ സന്ദേശമാണ് താന് പ്രചരിപ്പിക്കുന്നത്. പരിശുദ്ധമല്ലാത്ത ഇടങ്ങളില് പരിശുദ്ധമല്ലാത്ത വസ്തുക്കള് നിക്ഷേപിക്കുകയാണ് താന് ചെയ്തതെന്നും പ്രതി ദേവദാസ് ദേശായ് പോലീസിനോട് പറഞ്ഞു’.ഇയാള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്ന് മംഗളൂരു സൗത്ത് പോലീസ് പറഞ്ഞു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.