Home Featured കർണാടക: ആദിവാസികളുടെ വിവാഹ ചടങ്ങിൽ പോലീസ് അതിക്രമം; എസ് ഐക്ക് സസ്പെൻഷൻ

കർണാടക: ആദിവാസികളുടെ വിവാഹ ചടങ്ങിൽ പോലീസ് അതിക്രമം; എസ് ഐക്ക് സസ്പെൻഷൻ

by ടാർസ്യുസ്

ബം​ഗ​ളൂ​രു: ഉ​ഡു​പ്പി കോ​ട്ട​യി​ല്‍ ആ​ദി​വാ​സി വി​ഭാ​ഗ​മാ​യ കൊ​റ​ഗ​രു​​ടെ വി​വാ​ഹ​പ്പ​ന്ത​ലി​ല്‍ പൊ​ലീ​സി​‍െന്‍റ അ​ഴി​ഞ്ഞാ​ട്ടം. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ന​ട​ന്ന മൈ​ലാ​ഞ്ചി​യി​ട​ല്‍ ച​ട​ങ്ങി​നി​ടെ​യാ​ണ്​ അ​തി​ക്ര​മം. വി​വാ​ഹ​ത്തി​ല്‍ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്കു​നേ​രെ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ര്‍​ജ്​ ന​ട​ത്തി. ആ​ദി​വാ​സി​ക​ള്‍​ക്കു​നേ​രെ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം വി​വാ​ദ​മാ​യ​തോ​ടെ പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​സ്.​​ഐ​യെ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​ത അ​ധി​കൃ​ത​ര്‍ സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട ആ​റു പൊ​ലീ​സു​കാ​രെ സ്​​ഥ​ലം​മാ​റ്റി. വി​വാ​ഹ​പ്പ​ന്ത​ലി​ലെ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ര്‍​ജി​‍െന്‍റ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു.

ബ്ര​ഹ്മാ​വ​ര്‍ താ​ലൂ​ക്കി​ലെ കോ​ട്ട കൊ​ട്ട​ത്ത​ട്ട്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്​​ സം​ഭ​വം. വി​വാ​ഹ​പ്പ​ന്ത​ലി​ല്‍ ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​വെ​ച്ചെ​ന്ന്​ അ​യ​ല്‍​ക്കാ​ര്‍ പ​രാ​തി അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ രാ​ത്രി 9.30 ഓ​ടെ പൊ​ലീ​സു​കാ​രെ​ത്തി​യ​ത്. എ​ന്നാ​ല്‍, സ്​​പീ​ക്ക​റി‍െന്‍റ ശ​ബ്​​ദം കു​റ​ക്കാ​മെ​ന്ന്​ സ​മ്മ​തി​ച്ചി​ട്ടും ഒ​രു ​പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ര്‍​ജ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​ദി​വാ​സി ആ​ക്​​ടി​വി​സ്​​റ്റ്​ ശ്രീ​ധ​ര്‍ നാ​ട ചൂ​ണ്ടി​ക്കാ​ട്ടി. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി​ചെ​യ്യു​ന്ന രാ​ജേ​ഷ്​ എ​ന്ന യു​വാ​വി‍െന്‍റ വി​വാ​ഹ​മാ​യി​രു​ന്നു. വ​ര​നാ​യ രാ​ജേ​ഷി​നും പൊ​ലീ​സി​‍െന്‍റ അ​ടി​കി​ട്ടി​യ​താ​യി അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വ​ര​ന​ട​ക്കം അ​ഞ്ചു​പേ​രെ പൊ​ലീ​സ്​ വ​ലി​ച്ചി​ഴ​ച്ച്‌​ കോ​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ഇ​തോ​ടെ ലാ​ത്തി​ച്ചാ​ര്‍​ജി​ന്​ നേ​തൃ​ത്വം ന​ല്‍​കി​യ എ​സ്.​​ഐ വി.​പി. സ​ന്തോ​ഷി​നെ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ മു​ന്നി​ല്‍ ആ​ദി​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​സ്.​​ഐ​യെ ഉ​ഡു​പ്പി എ​സ്.​പി എ​ന്‍. വി​ഷ്​​ണു​വ​ര്‍​ധ​ന്‍ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി ബു​ധ​നാ​ഴ്​​ച സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​തു. ക​ര്‍​ണാ​ട​ക​യി​ല്‍ ഉ​ഡു​പ്പി, ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​ക​ളി​ലും കേ​ര​ള​ത്തി​ല്‍ കാ​സ​ര്‍​കോ​ടും കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന​വ​രാ​ണ്​ കൊ​റ​ഗ ആ​ദി​വാ​സി വി​ഭാ​ഗം. ക​ഴി​ഞ്ഞ കു​റ​ച്ചു​ദ​ശ​ക​ങ്ങ​ളാ​യി ഈ ​വി​ഭാ​ഗ​ത്തി​‍െന്‍റ ജ​ന​സം​ഖ്യ കു​റ​ഞ്ഞു​വ​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു​. നി​ല​വി​ല്‍ 16,000ത്തോ​ളം കൊ​റ​ഗ​ര്‍ മാ​ത്ര​മാ​ണു​ള്ള​തെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ല്‍ 9,000 ത്തോ​ളം പേ​ര്‍ താ​മ​സി​ക്കു​ന്ന​തും ഉ​ഡു​പ്പി​യി​ലാ​ണ്.

ലി​പി​യി​ലാ​ത്ത കൊ​റ​ഗ ഭാ​ഷ​യാ​ണ്​ ഇ​വ​രു​ടെ ത​ന​ത്​ ഭാ​ഷ. സാ​ധാ​ര​ണ കൊ​റ​ഗ​ര്‍ സ​മു​ദാ​യ​ത്തി​ന്​ പു​റ​ത്തു​നി​ന്നാ​ണ്​ വി​വാ​ഹം ക​ഴി​ക്കാ​റു​ള്ള​തെ​ന്നും അ​പൂ​ര്‍​വ​മാ​യാ​ണ്​ സ​മു​ദാ​യ​ത്തി​ന​ക​ത്തു​നി​ന്ന്​ വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്നും ആ​ക്​​ടി​വി​സ്​​റ്റ്​ ​ശ്രീ​ധ​ര്‍ പ​റ​ഞ്ഞു. കോ​ട്ട​യി​ല്‍ ന​ട​ന്ന വി​വാ​ഹം അ​ത്ത​ര​ത്തി​ലു​ള്ള​താ​യ​തി​നാ​ലാ​ണ്​ ആ​ഘോ​ഷ​പൂ​ര്‍​വം പാ​ട്ടു​വെ​ച്ച​ത്. അ​ക്കാ​ര​ണ​ത്താ​ല്‍ പൊ​ലീ​സ്​ വി​വാ​ഹ​പ്പ​ന്ത​ലി​ല്‍ ക​യ​റി ലാ​ത്തി​ച്ചാ​ര്‍​ജ്​ ന​ട​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ര​പ​രാ​ധി​ക​ളാ​യ കൊ​റ​ഗ​രെ ആ​ക്ര​മി​ച്ച പൊ​ലീ​സ്​ ന​ട​പ​ടി​യി​ല്‍ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി പി​ന്നാ​ക്ക വി​ഭാ​ഗ മ​ന്ത്രി കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച വ​ര​‍െന്‍റ കു​ടും​ബ​ത്തെ താ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group